NEWSPravasi

ഷാര്‍ജയില്‍ മലയാളി യുവതി തൂങ്ങിമരിച്ച നിലയില്‍;ദുരൂഹത ആരോപിച്ച്‌ ബന്ധുക്കൾ

കൊല്ലം:ഷാര്‍ജയില്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ട സംഭവത്തിൽ ദുരൂഹത ആരോപിച്ച്‌ ബന്ധുക്കള്‍.

കല്ലുവാതുക്കല്‍ മേവനക്കോണം ശങ്കരമംഗലത്തില്‍ സുരാജ് -റീജ ദമ്ബതികളുടെ മകള്‍ റാണി ഗൗരി (29) യാണ് ഷാര്‍ജയിലെ മൂവൈലയില്‍ ഭര്‍ത്താവിനോടൊപ്പം താമസിച്ചിരുന്ന ഫ്ലാറ്റില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ആറ്റിങ്ങള്‍ ഓം കാരത്തില്‍ വൈശാഖാണ് ഭര്‍ത്താവ്.

കഴിഞ്ഞ ബുധനാഴ്ച ദുബായ് സമയം രാത്രി ഏഴോടെ കൂടിയാണ് സംഭവം നടന്നതെന്ന് പറയപ്പെടുന്നു. റാണി ഗൗരിയുടെ ഭര്‍ത്താവ് സ്വകാര്യ കമ്ബനിയില്‍ ജോലി നോക്കി വരുന്നു. റാണി ഗൗരി മൂന്നു മാസങ്ങള്‍ക്ക് മുമ്ബാണ് ഭര്‍ത്താവിനോടൊപ്പം ഷാര്‍ജയില്‍ എത്തുന്നത്. തുടര്‍ന്ന് ചാര്‍ട്ടേഡ് അക്കൗണ്ടായി ജോലി ചെയ്തു വരികയായിരുന്നു. ഇവരോടൊപ്പം ഉണ്ടായിരുന്ന വൈശാഖിന്‍റെ അമ്മ മിനി വിജയൻ റാണി ഗൗരിയുടെ ഏക മകള്‍ നാലു വയസുള്ള ദേവനെയും കൊണ്ട് സ്കൂള്‍ അവധിക്ക് ഒരാഴ്ച മുമ്ബ് നാട്ടിലെത്തി.

Signature-ad

2018 ഫെബ്രുവരി 18ന് ആയിരുന്നു ഇവരുടെ വിവാഹം. 135 പവനോളം സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ് റാണി ഗൗരിയെ വൈശാഖിന് വിവാഹം കഴിച്ചു കൊടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു. വിവാഹം കഴിഞ്ഞ് പല പ്രാവശ്യവും മാനസിക പീഡനവും ശാരീരിക പീഡനവും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു.

വൈശാഖ് സംശയരോഗിയാണെന്നും റാണി ഗൗരി വിവാഹപൂര്‍വ ബന്ധം ഉണ്ടെന്ന് പറഞ്ഞ് മാനസികമായി വൈശാഖ് പീഡിപ്പിച്ചിരുന്നതായും റാണി ഗൗരിയുടെ സഹോദരൻ ശങ്കരനാരായണൻ പറഞ്ഞു. മൃതദേഹം ഷാര്‍ജയില്‍ അല്‍ ഖാസി ആശുപത്രിയുടെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Back to top button
error: