NEWSSocial Media

”വിനായകന്റേത് 15 സെക്കന്‍ഡ് വിഡിയോ; കഥകള്‍ മെനഞ്ഞ് ഇവരെല്ലാം എത്രകാലം ചോറുണ്ടു? ”

ടന്‍ വിനായകന്‍ സോഷ്യല്‍മീഡിയയിലൂടെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അധിക്ഷേപിച്ചെന്ന വിവാദത്തില്‍ പ്രതികരിച്ച് നടന്‍ ഷൈന്‍ ടോം ചാക്കോ. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച കാര്യത്തില്‍ വിനായകന്‍ മാത്രമാണോ കുറ്റക്കാന്‍, ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിന് സമാധാനം കൊടുക്കാതിരുന്ന മാധ്യമങ്ങള്‍ക്ക് കുറ്റമില്ലെന്ന് ഷൈന്‍ ചോദിച്ചു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനായകന്റേത് വെറും 15 സെക്കന്‍ഡ് നീളമുള്ള വിഡിയോയാണ്. അദ്ദേഹം മുന്‍പും പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ഇത്രയും കാലം ഉമ്മന്‍ചാണ്ടിയെ കുറ്റം പറഞ്ഞിരുന്നത് മാധ്യമങ്ങളല്ലെ അവര്‍ക്ക് കുറ്റമില്ലെയെന്നും താരം ചോദിച്ചു. ‘ജീവിച്ചിരിക്കുമ്പോള്‍ സ്വസ്ഥത കൊടുക്കാതെ മരിച്ചിട്ട് മാപ്പ് പറഞ്ഞതു കൊണ്ട് അദ്ദേഹത്തിന് എന്താണ് പ്രയോജനം? അത്രയും കാലം അയാളുടെ കുടുംബം, ബന്ധുക്കള്‍, അയാളുടെ പാര്‍ട്ടി, ചുറ്റുമുള്ളവര്‍ എല്ലാവരും അനുഭവിച്ചില്ലേ?’- ഷൈന്‍ പറഞ്ഞു.

Signature-ad

‘ഉമ്മന്‍ ചാണ്ടിയുടെ സിഡി തപ്പി പോയത് മാധ്യമങ്ങളല്ലേ? പുള്ളിയെ ചേര്‍ത്തു കഥകള്‍ മെനഞ്ഞിട്ടും സിഡി തപ്പിപ്പോയിട്ടും ഇവരൊക്കെ എത്ര കാലം ചോറുണ്ടു. എന്നിട്ട് പുള്ളി മരിച്ചപ്പോള്‍ കണ്ണീരൊഴുക്കിയത് വച്ചും ചോറുണ്ടു, 15 സെക്കന്‍ഡ് വിഡിയോ ചെയ്ത ഈ വ്യക്തിയെയും വച്ച് ചോറുണ്ടു. ഇതെല്ലാം കഴിഞ്ഞിട്ട് മാപ്പ് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ? ബഹുമാനപ്പെട്ട വ്യക്തിയെപ്പറ്റി എന്തൊക്കെ പറഞ്ഞുണ്ടാക്കി. ഈ വ്യക്തി പറഞ്ഞത് (വിനായകന്‍) ശരിയാണെന്നല്ല ഞാന്‍ പറഞ്ഞത്. ബഹുമാനപ്പെട്ട മന്ത്രിയെപ്പറ്റി എന്തൊക്കെ പറഞ്ഞു. എല്ലാം ചെയ്തു കഴിഞ്ഞിട്ട് അയാളോട് സോറി എന്ന് പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇത് കണ്ടിട്ടല്ലേ എല്ലാവരും പഠിക്കുന്നത്.

ഈ വ്യക്തിക്കു പേരക്കുട്ടികളില്ലേ? അവരുടെ മുന്നിലൊക്കെ അപമാനിക്കപ്പെട്ടില്ലേ? എന്നിട്ട് കുറ്റം മുഴുവന്‍ ഈ 15 സെക്കന്‍ഡ് മാത്രം വരുന്ന വിഡിയോ ചെയ്ത ആള്‍ക്കാണ്. ഒരാള്‍ ജീവിച്ചിരിക്കുമ്പോഴാണ് സൈ്വര്യം കൊടുക്കേണ്ടത്, അത് ആ വ്യക്തിക്ക് കൊടുത്തിട്ടില്ല. ആരോപണങ്ങളില്‍ നിന്നും ആരോപണങ്ങളിലേക്ക് പോകുന്നു. എന്നിട്ടും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചില്ല? വിനായകന്‍ ചെയ്തത് ശരിയാണെന്ന് ഞാന്‍ പറഞ്ഞില്ല. അത് ചര്‍ച്ച ചെയ്യുന്നതിന് മുന്‍പ് മറ്റുള്ളവര്‍ ഉമ്മന്‍ ചാണ്ടിയോട് ചെയ്തത് എന്താണെന്ന് ചര്‍ച്ച ചെയ്യുക.’- ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ഷൈന്‍ ടോം ചാക്കോയുടെ പ്രതികരണം വൈറലായതിന് പിന്നാലെ ഇതിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. എന്നാല്‍ വിഷയത്തില്‍ വിനായകനെ പിന്തുണച്ചിട്ടില്ലെന്നും മുന്നില്‍ കണ്ട കാര്യം വിശദീകരിക്കുക മാത്രമാണ് ചെയ്തതെന്നും പിന്നീടോ താരം വിശദീകരിച്ച് രം?ഗത്തെത്തി.

 

Back to top button
error: