Lead NewsNEWS

ബെംഗളൂരു ലഹരിമരുന്ന് കേസ്; നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്ന ക്വാറി ഉടമ അറസ്റ്റില്‍

ബെംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് തുമക്കൂരു കുണിഗലിലെ ക്വാറി ഉടമ വിനയ് കുമാര്‍(43) അറസ്റ്റില്‍.

നിശാപാര്‍ട്ടികളില്‍ ലഹരി എത്തിച്ചിരുന്ന ആളാണ് ഇയാള്‍.നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗല്‍റാണിയും അറസ്റ്റിലായ കേസിലെ 12-ാം പ്രതിയാണിയാള്‍. ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള വൈഭവ് ജയിന്‍, വിരേന്‍ ഖന്ന എന്നിവരുമായി ചേര്‍ന്നാണ് ഇടപാടു നടത്തിയിരുന്നത്.

Signature-ad

രാഗിണി ദ്വിവേദിയുടെ അടുത്ത അനുയായിയും ആര്‍ടി ഓഫിസ് മുന്‍ ജീവനക്കാരനുമായ രവിശങ്കറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിനയ് കുമാറിനെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 28 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. വിനയിനെ കോടതി 28 വരെ സിസിബി കസ്റ്റഡിയില്‍ വിട്ടു.

Back to top button
error: