IndiaNEWS

റബ്ബർ വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

ന്യൂഡൽഹി:റബ്ബർ വില ഉയര്‍ത്തുന്നത് പരിഗണനയിലില്ലെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍.ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിന്റെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേൽ ഇക്കാര്യം വ്യക്തമാക്കിയത്.

നേരത്തെ, റബര്‍ വില കിലോയ്ക്ക് 300 രൂപയായി പ്രഖ്യാപിച്ച്‌ ആ വിലയ്ക്ക് കര്‍ഷകരില്‍നിന്ന് റബര്‍ വാങ്ങിയാല്‍, ബിജെപിക്ക് കേരളത്തില്‍ ഒരു എംപി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത മാറ്റിത്തരുമെന്ന് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി പ്രസംഗിച്ചിരുന്നു. കത്തോലിക്കാ കോണ്‍ഗ്രസ് തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് ബിഷപ് ഇക്കാര്യം പറഞ്ഞത്.

ഇതിന് പിന്നാലെ റബര്‍ വിലയെ ചുറ്റിപ്പറ്റി കേരളത്തില്‍ വോട്ടു ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നു. മന്ത്രിയുടെ പാര്‍ലമെന്റിലെ മറുപടിയോടെ ആ ചര്‍ച്ചകള്‍ക്കെല്ലം ഇപ്പോള്‍ അവസാനം വന്നിരിക്കുകയാണ്.

Back to top button
error: