CrimeNEWS

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; യുവതിയെ ഹോട്ടലിലെത്തിച്ച് കൂട്ടബലാത്സംഗം ചെയ്തു

ന്യൂഡല്‍ഹി: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടയാളും ഇയാളുടെ സുഹൃത്തും കൂട്ടബലാത്സംഗം ചെയ്തതായി യുവതിയുടെ പരാതി. ഹരിയാന ഗുരുഗ്രാമിലെ ഹോട്ടലില്‍വെച്ച് ബോധരഹിതയാക്കിയശേഷമാണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നും ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് യുവതിയുടെ ആരോപണം. ജൂണ്‍ 29-നായിരുന്നു സംഭവം.

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാള്‍ ക്ഷണിച്ചതനുസരിച്ചാണ് യുവതി ഹോട്ടലില്‍ എത്തിയത്. ഇയാളും സുഹൃത്തും ഹോട്ടലിലുണ്ടായിരുന്നു. തുടര്‍ന്ന് മൂവരും ഭക്ഷണം കഴിച്ചു. എന്നാല്‍, ഭക്ഷണം കഴിച്ചതിന് പിന്നാലെ താന്‍ ബോധരഹിതയായെന്നും ഈ സമയത്താണ് പ്രതികള്‍ കൂട്ടബലാത്സംഗം ചെയ്തതെന്നുമാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. പിന്നീട് ബോധം വീണ്ടെടുത്തപ്പോള്‍ പീഡനം ചെറുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രതികള്‍ നേരത്തെ പകര്‍ത്തിയ വീഡിയോ വൈറലാക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയിലുണ്ട്.

Signature-ad

യുവതിയുടെ പരാതിയില്‍ കേസെടുത്തതായും സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും ഗുരുഗ്രാം പോലീസ് അറിയിച്ചു.

 

 

 

 

Back to top button
error: