LocalNEWS

ചങ്ങനാശേരിയിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു

കോട്ടയം: ചങ്ങനാശ്ശേരി നിയോജക മണ്ഡലത്തിലെ പട്ടയ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഡ്വ. ജോബ് മൈക്കിൾ എം.എൽ.എയുടെ അധ്യക്ഷതയിൽ മുനിസിപ്പൽ ടൗൺഹാളിൽ പട്ടയ അസംബ്ലി സംഘടിപ്പിച്ചു. ഭൂരഹിതർക്ക് ഭൂമി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ് മണ്ഡലത്തിൽ പട്ടയ അസംബ്ലി ചേർന്നത്. വിവിധ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ പട്ടയവിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യോഗത്തിൽ അറിയിച്ചു.

പട്ടയം നൽകുന്നതിൽ വരുന്ന പ്രശ്നങ്ങൾ കണ്ടെത്തി അർഹരായവർക്ക് അതിവേഗം പട്ടയം ലഭിക്കുന്നതിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ചെയ്യുമെന്ന് എം.എൽ.എ പറഞ്ഞു. ഓരോ വാർഡുകളിലും ഡിവിഷനുകളിലും പട്ടയം ലഭിക്കാൻ അവശേഷിക്കുന്നവരുടെ വിവരങ്ങൾ, പട്ടയം നൽകാൻ അനുയോജ്യമായ ഭൂമിയുടെ വിവരങ്ങൾ തുടങ്ങിയവ യോഗത്തിൽ ചർച്ചയായി.

Signature-ad

ചങ്ങനാശ്ശേരി നഗരസഭ അധ്യക്ഷ സന്ധ്യ മനോജ്, മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. രാജു, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലാലിമ്മ ടോമി, കുറിച്ചി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ, മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പൻ, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ഡി. മോഹനൻ, തൃക്കൊടിത്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുവർണ്ണ കുമാരി, ജില്ലാ പഞ്ചായത്തംഗം മഞ്ജു സുജിത്, ചങ്ങനാശ്ശേരി തഹസീൽദാർ ടി. ഐ. വിജയസേനൻ, വിവിധ ഗ്രാമപഞ്ചായത്ത് പ്രതിനിധികൾ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, റവന്യു ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: