KeralaNEWS

ഒരേസമയം പത്തിലധികം പുരുഷന്മാരുമായി ശാരീരിക ബന്ധം; വിവരം പുറത്തറിയാതിരിക്കാൻ സ്വന്തം മാതാപിതാക്കളെയും കുഞ്ഞിനെയും വിഷം കൊടുത്ത് കൊന്ന സൗമ്യ

പെണ്ണൊരുമ്പെട്ടാൽ എന്ന് വെറുതെ പറയുന്നതല്ല ഈ‌ സമീപകാലത്ത് തന്നെ നൂറിലധികം സംഭവങ്ങൾ ചൂണ്ടിക്കാട്ടുവാൻ സാധിക്കും.
ഇവിടെയിതാ തന്റെ പരപുരുഷ ബന്ധം പുറത്തറിയാതിരിക്കാൻ ഒൻപത് വയസ്സുള്ള മകളെയും സ്വന്തം മാതാപിതാക്കളെയും വരെ കൊന്ന സൗമ്യ എന്ന യുവതി.ഭർത്താവുമായി വേർപിരിഞ്ഞ സൗമ്യ സ്വന്തം വീട്ടിലാണ് ഒൻപത് വയസ്സുള്ള മകളുമായി താമസിച്ചിരുന്നത്. പത്തിലധികം പുരുഷന്മാരുമായിട്ടായിരുന്നു ശാരീരിക  ബന്ധം.ഇത് ഒരു ദിവസം രാത്രി മകൾ കാണാനിടയായതോടെയാണ് സംഭവം മാറുന്നത്.
ഒരുപാട് പുരുഷന്മാര്‍ സൗമയുടെ വീട്ടിലേക്ക് നേരിട്ട് ഇതേ രീതിയിലുള്ള‍ ബന്ധത്തിന് എത്തിയിരുന്നു. അങ്ങനെ ഒരു ദിവസം സൗമയുടെ മകൾ ഐശ്വര്യ രാത്രിയിൽ ഞെട്ടി ഉണർന്നപ്പോൾ അമ്മ അരികിൽ ഇല്ല.തുടർന്ന് കുഞ്ഞ് അമ്മയെ അന്വേഷിച്ചപ്പോഴാണ് തൊട്ടപ്പുറത്തെ മുറിയിൽ രണ്ടു പുരുഷന്മാർക്കൊപ്പം കിടക്കുന്ന അമ്മയെ കാണുന്നത്.
ആ സമയത്തു തന്നെ സൗമ്യ കുഞ്ഞിനെ ഒരുപാട് ഉപദ്രവിക്കുകയും ഈ കാര്യം ആരോടും പറയരുതെന്ന് താക്കീത് ചെയ്യുകയും ചെയ്തു. പക്ഷേ 9വയസ്സ് മാത്രമുള്ള മകൾ‍ തൊട്ടടുത്ത ദിവസം തന്നെ സൗമയുടെ അമ്മ കമലയോട് ഈ കാര്യങ്ങൾ പറഞ്ഞു.കമല ഈ‌ കാര്യം സൗമ്യയോട് ചോദിച്ചതോടെയാണ് അമ്മയേയും അച്ഛനേയും സ്വന്തം മകളെയും സൗമ്യ ആരുമറിയാതെ കൊന്നത്.മുപ്പത് വയസ്സ് മാത്രം പ്രായമുള്ള  പിണറായി വണ്ണത്താംകണ്ടി സൗമ്യ എന്ന യുവതി വിഷം കൊടുത്തായിരുന്നു മൂന്നു പേരെയും കൊന്നത്.
പക്ഷേ പോലീസിന്റെ ചോദ്യം ചെയ്യലിൽ സൗമ്യ കുടുങ്ങുകയായിരുന്നു.2018ൽ ആയിരുന്നു സംഭവം. കേരളാ സമൂഹത്തെ ഒന്നടങ്കം  ഞെട്ടിപ്പിച്ച ഈ‌ സംഭവത്തിലെ പ്രതിയായ സൗമ്യ ഒടുവിൽ ജയിലിൽ വെച്ച്  തൂങ്ങി മരിക്കുകയും ചെയ്തു.കണ്ണൂർ വനിതാ ജയിലിലെ ഡയറി ഫാമിൽ പശുക്കളെ നോക്കുന്ന ജോലിയുണ്ടായിരുന്ന ഇവർ ജയിൽ വളപ്പിൽ പുല്ലരിയാൻ പോയ സമയത്ത് സാരിയിൽ കശുമാവിൽ തൂങ്ങി മരിക്കുകയായിരുന്നെന്നുവെന്നാണ് വിവരം.
വഴിവിട്ട ജീവിതത്തിനു തടസ്സം നിന്ന മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസിൽ 2018 ഏപ്രിൽ മാസത്തിലാണു തലശ്ശേരി പൊലീസ് സൗമ്യയെ അറസ്റ്റ് ചെയ്തത്.പിതാവ് കുഞ്ഞിക്കണ്ണൻ(80), മാതാവ് കമല(65),മൂത്തമകൾ ഐശ്വര്യ(ഒൻപത്) എന്നിവർക്കു ഭക്ഷണത്തിൽ എലിവിഷം നൽകി കൊലപ്പെടുത്തുകയായിരുന്നു.
മകൾ ഐശ്വര്യക്ക് മീൻ വറുത്തതിലും മാതാപിതാക്കൾക്കു രസത്തിലും കലർത്തിയായിരുന്നു വിഷം നൽകിയത്. ഛർദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭാവിക മരണങ്ങൾ നാട്ടുകാരുടെ ഇടപെടലോടെയാണു കൊലപാതകമാണെന്നു തെളിഞ്ഞത്.സൗമ്യയുടെ മറ്റൊരു മകൾ ഒന്നരവയസ്സുകാരി കീർത്തന 2012 ൽ സമാനസാഹചര്യത്തിൽ മരിച്ചിരുന്നു.
ഭർത്താവ് ഉപേക്ഷിച്ച ശേഷം സൗമ്യയ്ക്ക്  ഒട്ടേറെ പുരുഷൻമാരുമായി അടുപ്പമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. ഇവരിൽ രണ്ടുപേർക്കൊപ്പം അസ്വാഭാവിക സാഹചര്യത്തിൽ  മുറിക്കുള്ളിൽ കണ്ടതാണു മകളോടുള്ള വിരോധത്തിനു കാരണമെന്നും സൗമ്യ മൊഴി നൽകിയിരുന്നു.

Back to top button
error: