CrimeNEWS

ഇന്‍സ്റ്റഗ്രാമില്‍ യുവതികളുടെ വ്യാജ അക്കൗണ്ടുണ്ടാക്കി അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിച്ചു; മലപ്പുറത്ത് യുവാവ് അറസ്റ്റില്‍

മലപ്പുറം: ഇന്‍സ്റ്റാഗ്രാമില്‍ യുവതികളുടെ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല ചാറ്റുകളും ഫോട്ടോകളും പ്രചരിപ്പിച്ച യുവാവിനെ കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ചോക്കാട് മമ്പാട്ടുമൂല സ്വദേശി പറാട്ടി മുബശിര്‍ (23) നെയാണ് അറസ്റ്റ് ചെയ്തത്. മമ്പാട്ടുമൂലയില്‍ തന്നെയുള്ള യുവതിയുടെ പരാതിയിലാണ് നടപടി.

2023 ജനുവരി മുതല്‍ തന്നെ പരാതിക്കാരിയുടെ ഫോട്ടൊ ഉപയോഗിച്ച് ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ അശ്ലീലം പ്രചരിപ്പിച്ചിരുന്നതായാണ് പരാതി. പരാതിക്കാരിയുടെ ഇന്റസ്റ്റഗ്രാമിലെ തന്നെയുള്ള പെണ്‍ സുഹൃര്‍ത്തുക്കള്‍ക്കാണ് അശ്ലീല ചാറ്റുകള്‍ അയച്ചിരുന്നത്.

Signature-ad

മമ്പാട്ടുമൂലയിലുള്ള മറ്റുള്ള യുവതികളുടെ പേരില്‍ ഇത്തരം ചാറ്റുകള്‍ നടത്തിയിട്ടുണ്ടൊ എന്നു പോലീസ് പരിശോധിച്ചു വരികയാണ്. വണ്ടിയില്‍ പച്ചക്കറി കച്ചവടം നടത്തുന്ന തൊഴിലാണ് പ്രതിക്ക്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: