CrimeNEWS

പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയയാള്‍ സ്വയം തലയിടിച്ചുപൊട്ടിച്ചു; ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഡ്രസിങ് റൂം അടിച്ചുതകര്‍ത്തു

കോഴിക്കോട്: കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധനക്കെത്തിച്ചയാള്‍ അക്രമാസക്തനായി ആശുപത്രിയിലെ ഡ്രസിങ് റൂം അടിച്ചുതകര്‍ത്തു. കൈയില്‍ ചില്ലുകഷ്ണവുമായി അക്രമാസക്തനായി നിന്ന ഇയാളെ പോലീസുകാരും സുരക്ഷാ ജീവനക്കാരും ചേര്‍ന്ന് സാഹസികമായാണ് കീഴ്‌പ്പെടുത്തിയത്.

കണ്ണൂര്‍ ചാലാട് പൊന്നന്‍പാറ അരയന്‍കണ്ടി ഷാജിത്ത് (46) ആണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് അക്രമം നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം. കൊയിലാണ്ടി പോലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറിയെത്തിയ ഷാജിത്ത് സ്റ്റേഷനിലെ ഗ്രില്‍സില്‍ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു. തുടര്‍ന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ് ചികിത്സയ്ക്കും മെഡിക്കല്‍ പരിശോധനയ്ക്കുമായി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Signature-ad

പരിശോധനയ്ക്ക് ശേഷം ഡ്രസിങ് റൂമില്‍ എത്തിയപ്പോഴാണ് ഇയാള്‍ വീണ്ടും അക്രമാസക്തനായത്. തലകൊണ്ട് മുറിയിലെ ചില്ലുകള്‍ അടിച്ചുതകര്‍ക്കുകയായിരുന്നു. ഇതോടെ അത്യാഹിത വിഭാഗത്തിലുള്ളവരെല്ലാം ഭീതിയിലായി. ഉടന്‍ തന്നെ പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേര്‍ന്ന് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു പിന്നീട് ഇയാളെ മെഡിക്കല്‍ കോളേജിലെക്ക് മാറ്റി. ഇതിനിടെ പോലീസ് ഡ്രൈവര്‍ എസ്‌സിപിഒ രമേശന്റ കൈകള്‍ക്കും ഗുരുതരമായി പരിക്ക് പറ്റിയിട്ടുണ്ട്.

Back to top button
error: