NEWSSocial Media

കല്യാണ ഫോട്ടോയില്‍ എന്താണ് ഇത്രയും സങ്കടഭാവം? ഗായകന്‍ ശ്രീനിവാസിന്റെ കല്യാണ ഫോട്ടോ വൈറലാവുന്നു

ശ്രീനിവാസും എ ആര്‍ റഹ്‌മാനും ഒന്നിച്ചാല്‍ അതൊരു അത്ഭുതമാണ്. എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ശ്രീനിവാസ് പാടിയ പാട്ടുകള്‍ എല്ലാ തന്നെ ഹിറ്റാണ്. പ്രത്യേകിച്ചും പ്രണയ ഗാനങ്ങള്‍. പ്രണയം അത്രയും മനസ്സില്‍ സൂക്ഷിക്കുന്ന ആള്‍ക്കായിരിക്കുമല്ലോ അത്രമാത്രം ഫീലോടുകൂടെ അത് പാടാനായി സാധിയ്ക്കുന്നത്. ഭാര്യയോടുള്ള തന്റെ പ്രണയത്തെ കുറിച്ചും, ഭാര്യ നല്‍കുന്ന പിന്തുണയെ കുറിച്ചും എല്ലാം നേരത്തെ ഒരു അഭിമുഖത്തില്‍ ശ്രീനിവാസ് വാചാലനായിരുന്നു.

എന്നാല്‍, ഇപ്പോള്‍ ഭാര്യ സുജു ശ്രീനിവാസ് തങ്ങളുടെ കല്യാണ ഫോട്ടോ പങ്കുവച്ചതോടെ അതില്‍ ചെറിയ ചില സന്ദേഹങ്ങളുമായി എത്തിയിരിയ്ക്കുകയാണ് ആരാധകര്‍. വിവാഹ വാര്‍ഷികത്തോടനുബന്ധിച്ചാണ് സുജു ശ്രീനിയെ ടാഗ് ചെയ്ത് വിവാഹ ഫോട്ടോ പങ്കുവച്ചത്. ഭര്‍ത്താവായ താങ്കളോടൊപ്പം ഉള്ളതാണ് എന്റെ സന്തോഷം എന്നു പറഞ്ഞുകൊണ്ടാണ് ചിത്രം പങ്കുവച്ചത്. എന്നാല്‍ ശ്രീനി സാറിന്റെ മുഖത്ത് ആ സന്തോഷം കാണുന്നില്ലല്ലോ എന്നാണ് കമന്റുകള്‍.

Signature-ad

സാധാരണ ഒരു കല്യാണ ഫോട്ടോയില്‍ ഉള്ളതു പോലെ വധൂവരന്മാര്‍ ചേര്‍ന്നു നില്‍ക്കുന്നതല്ല ചിത്രത്തില്‍ കാണുന്നത്. കുറച്ചൊരു അകലം പാലിച്ച് അല്പം സങ്കട ഭാവത്തില്‍ നില്‍ക്കുന്ന ശ്രീനിയെ ചിത്രത്തില്‍ കാണാം. എന്താണ് സര്‍ ഇത്രയധികം സങ്കടം, ഇഷ്ടമില്ലാതെ ചെയ്ത വിവാഹമായിരുന്നോ എന്നൊക്കെ ചോദിച്ചുകൊണ്ട് കമന്റുകള്‍ വന്നിട്ടുണ്ട്.

ശ്രീനിയുടെയും സുജുവിന്റെയും അറേഞ്ച്ഡ് മാര്യേജ് ആണ്. വിവാഹത്തിന് ശേഷമാണ് ഞങ്ങള്‍ പ്രണയിച്ചു തുടങ്ങിയത് എന്നാണ് ശ്രീനിയും സുജുവും ഒരു അഭിമുഖത്തില്‍ പറഞ്ഞത്. സുജുവിന്റെ പിന്തുണ ഇല്ലായിരുന്നുെവെങ്കില്‍ കരിയറില്‍ ഇത്രയും മുന്നോട്ടു വരാന്‍ എനിക്ക് സാധിക്കില്ലായിരുന്നു. എന്റെ കടമകളും ഉത്തരവാദിത്വങ്ങളും എല്ലാം സുജു ഏറ്റെടുത്തു നടത്തി, ഒരു ഗായകന്‍ എന്ന നിലയില്‍ എന്നെ പൂര്‍ണമായും സ്വതന്ത്ര്യനാക്കി എന്നാണ് ശ്രീനി പറഞ്ഞത്.

Back to top button
error: