KeralaNEWS

കെ.എസ്.യു. പ്രവര്‍ത്തകരെ ലോക്കപ്പ് തുറന്ന് പുറത്തിറക്കി റോജി ജോണ്‍ എംഎല്‍എ; പോലീസുകാരെ കൈയേറ്റം ചെയ്യാനും ശ്രമം

എറണാകുളം: കസ്റ്റഡിയില്‍ എടുത്ത വിദ്യാര്‍ത്ഥികളെ പോലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറി പുറത്തിറക്കി റോജി എം ജോണ്‍ എംഎല്‍എയും സംഘവും. കാലടി പോലീസ് സ്റ്റേഷനില്‍ ആയിരുന്നു സംഭവം. പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലീസുകാരെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അവരുമായി കയര്‍ക്കുകയും ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

രാവിലെയോടെയായിരുന്നു സംഭവം. കാലടി ശ്രീശങ്കരാചാര്യ കോളേജിലെ കെഎസ് യു പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളെയായിരുന്നു പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ ദിവസം ക്യാമ്പസില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പോലീസ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. തുടര്‍ന്ന് ലോക്കപ്പില്‍ ഇടുകയായിരുന്നു. എട്ട് വിദ്യാര്‍ത്ഥികളെയായിരുന്നു കസ്റ്റഡിയില്‍ എടുത്തത്

Signature-ad

ഇവരെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപിച്ചായിരുന്നു റോജി എം ജോണും സംഘവും പോലീസ് സ്റ്റേഷനില്‍ എത്തിയത്. തുടര്‍ന്ന് അതിക്രമിച്ച് കയറി വിദ്യാര്‍ത്ഥികളെ ലോക്കപ്പ് തുറന്ന് പുറത്തിറക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പോലീസുകാരോട് പ്രവര്‍ത്തകര്‍ കയര്‍ക്കുകയും അവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഏകപക്ഷീയമായാണ് പോലീസ് പെരുമാറുന്നത് എന്ന് കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചു. പോലീസ് സ്റ്റേഷനിലേക്ക് കൂടുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാന്‍ കൂടുതല്‍ പോലീസ് സ്റ്റേഷനിലേക്ക് എത്തുന്നുണ്ട്.

Back to top button
error: