IndiaNEWS

മണിപ്പൂർ കലാപം;മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര്‍ വന്റാംചുവാംഗ രാജിവെച്ചു

ഇംഫാൽ:മിസോറാം ബിജെപി ഉപാധ്യക്ഷന്‍ ആര്‍ വന്റാംചുവാംഗ രാജിവെച്ചു. മണിപ്പൂര്‍ കലാപത്തില്‍ ക്രിസ്ത്യന്‍ പള്ളികള്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുണ്ടെന്നും ഇതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് വീഴ്ച സംഭവിച്ചെന്നും ആരോപിച്ചിരുന്നു രാജി.
ബിജെപി ക്രിസ്ത്യന്‍ വിരുദ്ധ പാര്‍ട്ടിയാണ്. ബിജെപിയുടെ പിന്തുണയോടെയാണ് പള്ളികള്‍ക്കെതിരായ ആക്രമണം നടന്നത്. ആക്രമണം തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചില്ലെന്നും ആര്‍ വന്റാംചുവാംഗ കുറ്റപ്പെടുത്തി. മെയ് 3 മുതല്‍ മണിപ്പൂരില്‍ ഉടനീളം 357 ഓളം പള്ളികള്‍ ചാരമാക്കിയെന്നും രാജി കത്തില്‍ സൂചിപ്പിക്കുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ യാതൊരു നടപടിയും എടുത്തിട്ടില്ല. വിഷയത്തില്‍ അപലപിക്കാന്‍ പോലും കേന്ദ്രം തയ്യാറായിട്ടില്ലെന്ന് ബിജെപി നേതാവ് പറഞ്ഞു. രാജിക്കത്ത് അദ്ദേഹം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് കൈമാറി.

Back to top button
error: