KeralaNEWS

തക്കാളിക്ക് പൊന്നിന്റെ വില, സ്വന്തം വീട്ടുവളപ്പിൽ തക്കാളി നട്ടുവളര്‍ത്തു, സമൃദ്ധമായി  വിള കിട്ടും

    തക്കാളിയാണ് താരം. വില ലഭിക്കാതെ തക്കാളിക്ക വഴിയരുകിൽ ഉപേക്ഷിച്ചത് കുറച്ചു നാൾ മുൻപാണ്. പക്ഷേ  ഇപ്പോൾ തക്കാളിക്ക് പൊന്നിന്റെ വിലയാണ്. ഈ വിലക്കയറ്റം കാരണം തക്കാളിക്ക ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. ഈ സാഹചര്യത്തിൽ സ്വന്തം വീട്ടുവളപ്പിൽ തന്നെ തക്കാളി കൃഷി ചെയ്താലോ…? സംശയം വേണ്ട നല്ല വിള കിട്ടും. കൈനിറയെ കാശും കിട്ടും. പക്ഷേ കൃഷി ചെയ്യുന്നത് ഏറെ ശ്രദ്ധയോടെ വേണമെന്നു മാത്രം. തക്കാളിച്ചെടി വളര്‍ന്നു വരുമ്പോള്‍ സാധാരണയായി നേരിടുന്ന പ്രശ്‌നങ്ങളില്‍ ഒന്ന് അത് പൂവിടുന്നില്ല അല്ലെങ്കില്‍ കായ്ക്കുന്നില്ല എന്നതാണ്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് തുടക്കം മുതല്‍ തന്നെയുള്ള നല്ല പരിപാലനം പരിഹാരം നല്‍കിയേക്കാം. തക്കാളി നന്നായി പരിപാലിച്ചാല്‍ മികച്ച വിളവു ലഭിക്കും. ഇപ്പോള്‍ നല്ലയിനങ്ങള്‍ വാങ്ങാന്‍കിട്ടും. വിത്തുഗുണം വളരെ പ്രധാനമാണ്.

നഴ്‌സറിയില്‍ നിന്ന് വാങ്ങുന്നത് ആയാലും വീട്ടില്‍ തന്നെ നട്ട് എടുക്കുന്നത് ആയാലും നല്ല ഗുണമേന്മയുള്ള തൈ വേണം കൃഷിക്കായി ഉപയോഗിക്കുവാന്‍. അതുപോലെ തന്നെ കുറഞ്ഞത് എട്ടു മണിക്കൂറോ അതിനു മുകളില്‍ നല്ല രീതിയില്‍ സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്ത് വേണം എപ്പോഴും തക്കാളി നട്ടുപിടിപ്പിക്കാന്‍. സൂര്യപ്രകാശം നല്ല രീതിയില്‍ തക്കാളിയ്ക്ക് ആവശ്യമുള്ളതു കൊണ്ടാണിത്. താങ്ങ് ആദ്യമേ തന്നെ ബലമുള്ളത് നല്‍കണം യഥാസമയം കെട്ടുകയും വേണം

നട്ടുവളര്‍ത്തുന്നത് അല്ലെങ്കില്‍ കിളിര്‍പ്പിച്ച ശേഷം മാറ്റി നടുന്നത് ആയിരിക്കും ഉത്തമം. അതുപോലെ തന്നെ ജലസേചനവും തക്കാളിക്ക് ഒഴിവാക്കാനാവാത്ത ഒന്നാണ്. തണ്ടിലും ഇലയിലും മറ്റും നന്നായി വെള്ളം എത്തുന്ന രീതിയില്‍ നല്ല രീതിയില്‍ ജലസേചനം തക്കാളിക്ക് ആവശ്യമാണ്. കുറഞ്ഞത് രണ്ടു നേരം അല്ലെങ്കില്‍ ഒരു നേരം നല്ല രീതിയില്‍ തക്കാളിക്ക് ജലസേചനവും കൃത്യമായി വളവും ചെയ്യണം.

Back to top button
error: