KeralaNEWS

കെ റെയിലിലെ ബിജെപിയുടെ മലക്കംമറച്ചില്‍ 

തിരുവനന്തപുരം:മെട്രോമാൻ ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം വന്നതോടെ, കെ റെയിലിലെ ബിജെപിയുടെ മലക്കംമറച്ചില്‍ രാഷ്ട്രീയവിവാദത്തില്‍.

ശ്രീധരന്‍റെ ബദല്‍പാതയെ പിന്തുണയ്ക്കുന്നത് ഇരുപാര്‍ട്ടികളും തമ്മിലുള്ള ഡീലിന്‍റെ ഭാഗമെന്നാണ് കോണ്‍ഗ്രസ് ആരോപണം.

ഇ ശ്രീധരന്‍റെ ബദല്‍ നിര്‍ദേശം സിപിഎം-ബിജെപി ഡീലിന്‍റെ ഭാഗമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാലും കെ മുരളീധരനും കുറ്റപ്പെടുത്തി. പിണറായി-മോദി അവിശുദ്ധ ബന്ധത്തിന്‍റെ പാലമാണ് കെവി തോമസ് എന്നാണ് കോണ്‍ഗ്രസിന്റെ ആക്ഷേപം. സില്‍വര്‍ ലൈനിലെ സിപിഎം-ബിജെപി കൂട്ട് പൊളിക്കാനും തുറന്നുകാട്ടാനുമാകും വരും ദിവസങ്ങളിലെ കോണ്‍ഗ്രസ് നീക്കങ്ങള്‍.

Signature-ad

അതേസമയം കേന്ദ്രം ഉടക്കിട്ട പദ്ധതിക്ക്, ബിജെപി സംസ്ഥാന നേതൃത്വം പച്ചക്കൊടി വീശുന്നതോടെ പദ്ധതി പാളംകയറുമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷ.

Back to top button
error: