NEWSTech

ഇനി വാട്സാപ്പിൽ ഫോൺ നമ്പർ മറച്ചുവയ്ക്കാം

സ്വകാര്യതയുടെ ഭാഗമായി ഫോണ്‍ നമ്ബര്‍ മറച്ചുവെയ്ക്കാൻ കഴിയുന്ന ഫീച്ചര്‍ അവതരിപ്പിച്ച്‌ മെസേജിങ് ആപ്പായ വാട്സ്‌ആപ്പ്.
ഫോണ്‍ നമ്ബര്‍ പ്രൈവസി എന്ന പേരിലുള്ള ഫീച്ചര്‍ ആൻഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരേ പോലെ പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. പുതിയ ബീറ്റ അപ്ഡേറ്റ് ഇൻസ്റ്റാള്‍ ചെയ്യുന്നവര്‍ക്ക് ഈ ഫീച്ചര്‍ ഉപയോഗിക്കാൻ കഴിയും. കമ്മ്യൂണിറ്റി അനൗണ്‍സ്മെന്റ് ഗ്രൂപ്പ് ഇൻഫോയിലാണ് ഈ ഓപ്ഷൻ നല്‍കിയിരിക്കുന്നത്.
പലപ്പോഴും കമ്മ്യൂണിറ്റിയില്‍ പരിചയമില്ലാത്ത നിരവധിപ്പേര്‍ അംഗങ്ങളായി ഉണ്ടാവും. ഈ സാഹചര്യത്തില്‍ സ്വകാര്യത സംരക്ഷിക്കാൻ ഈ ഫീച്ചര്‍ വഴി സാധിക്കും. എന്നാല്‍ ഈ ഫീച്ചര്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് മാത്രമേ പ്രയോജനപ്പെടുത്താൻ കഴിയൂ. അഡ്മിൻമാര്‍ക്ക് ഈ ഫീച്ചര്‍ പ്രയോജനപ്പെടുത്താൻ കഴിയില്ല. അവരുടെ നമ്ബര്‍ എപ്പോഴും കാണാൻ സാധിക്കുന്ന വിധമാണ് ക്രമീകരണം. വരും ദിവസങ്ങളില്‍ ഈ ഫീച്ചര്‍ എല്ലാവരിലേക്കും എത്തിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Back to top button
error: