തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ കൊടുക്കാത്തതിനെ തുടർന്ന് വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
ബാലരാമപുരം അയണിമൂട് തേരിക്കവിളയില്‍ പരേതനായ സജു – സന്ധ്യ ദമ്ബതികളുടെ മകള്‍ ആരതി (14) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
നേമം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
സംഭവത്തിൽ അസ്വാഭാവിക മരണത്തിന് നരുവാമൂട് പോലീസ് കേസെടുത്തു.