ഷിംല: ഹിമാചല്‍പ്രദേശിലെ പ്രളയം മൂലം മണാലിയില്‍ കുടുങ്ങിയ മലയാളി ഡോക്ടര്‍മാരുടെ സംഘം നാട്ടിലേക്ക് തിരിച്ചു. എറണാകുളം മെഡിക്കല്‍ കോളജിലെ 27 ഹൗസ് സര്‍ജന്മാരാണ് യാത്ര തിരിച്ചത്. റോഡു മാര്‍ഗം ഡല്‍ഹിയിലേക്കു പുറപ്പെട്ട ഇവര്‍ ഇന്നു വൈകിട്ടോടെ ഡല്‍ഹിയിലെത്തും.
രണ്ടു സംഘങ്ങളിലായി 45 മലയാളി ഡോക്ടര്‍മാരാണു ഹിമാചലില്‍ കുടുങ്ങിയത്. മണാലിയില്‍നിന്നു 100 കിലോമീറ്റര്‍ അകലെ ഖീര്‍ഗംഗയില്‍ കുടുങ്ങിയ തൃശൂരില്‍നിന്നുള്ള 18 മലയാളി ഡോക്ടര്‍മാര്‍ ഇന്നലെ തന്നെ മലയിറങ്ങിയിരുന്നു. ഈ 18 പേരെയും ഇന്ന് എത്തിക്കുമെന്ന് ഡല്‍ഹിയിലെ കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് അറിയിച്ചു.
ഹിമാചല്‍ പ്രദേശില്‍ മുന്നൂറോളം സഞ്ചാരികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. 2,577 ട്രാന്‍സ്ഫോമറുകള്‍ തകരാറിലായതിനാല്‍ കുളുവിലും മാണ്ഡിയിലും വൈദ്യുതിയും മൊബൈല്‍ ഫോണും നിലച്ചു. ജൂണ്‍ 24ന് മണ്‍സൂണ്‍ ആരംഭിച്ചതിനുശേഷം ഹിമാചലില്‍ 780 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കണക്ക്. മിന്നല്‍ പ്രളയവും മണ്ണിടിച്ചിലും മൂലം ഹിമാചല്‍പ്രദേശില്‍ കുടുങ്ങിയ മലയാളികളെ സഹായിക്കാന്‍ കേരള ഹൗസില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നു. ഫോണ്‍: 011 23747079.