KeralaNEWS

രണ്ട് ലിറ്റര്‍ ചാരായവുമായി വയോധികൻ എക്സൈസ് പിടിയില്‍ 

വെള്ളറട: രണ്ട് ലിറ്റര്‍ ചാരായവുമായി വയോധികൻ എക്സൈസ് പിടിയില്‍. അമ്ബൂരി കോവില്ലൂര്‍ തേക്കുപാറ ചരുവിള പുത്തന്‍വീട്ടില്‍ സത്യദാസിനെ (61)യാണ് എക്സൈസ് പിടികൂടിയത്.
ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 10 ലിറ്റര്‍ ചാരായവും 1225 ലിറ്റര്‍ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.
വെള്ളറട ഗവ. യുപി സ്‌കൂളിനു സമീപം സ്‌കൂട്ടറില്‍ വില്‍പനക്കായി കൊണ്ടുവന്ന രണ്ട് ലിറ്റര്‍ ചാരായവുമായാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോഴാണ് വീടിനു പിറകുവശത്തുള്ള പുരയിടത്തില്‍ ചാരായം വാറ്റുന്നതായി അറിഞ്ഞത്.
കൂനിച്ചി കൊണ്ടകെട്ടി മലയടിവാരത്ത് താമസിക്കുന്ന പ്രതി വീടിന്റെ പിറകുവശത്ത് ആള്‍താമസമില്ലാത്ത പുരയിടത്തിലാണ് ചാരായം വാറ്റിയിരുന്നത്. പരിശോധനയില്‍ പുരയിടത്തില്‍ സൂക്ഷിച്ചിരുന്ന 500 ലിറ്ററിന്റെ വാട്ടര്‍ ടാങ്കിലും ബക്കറ്റുകളിലും കുടങ്ങളിലും കന്നാസുകളിലും സൂക്ഷിച്ചിരുന്ന 1225 ലിറ്റര്‍ കോടയും 10 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

Back to top button
error: