CrimeNEWS

വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ പുനലൂര്‍ സ്വദേശി കുത്തേറ്റ് മരിച്ചു

കോട്ടയം: വൈക്കത്ത് കള്ളുഷാപ്പിന് മുന്നില്‍ തൊഴിലാളി കുത്തേറ്റ് മരിച്ചു. പുനലൂര്‍ സ്വദേശി ബിജു ജോര്‍ജ് ആണ് മരിച്ചത്. കോവലത്തുംകടവ് മത്സ്യമാര്‍ക്കറ്റിലെ തൊഴിലാളിയായിരുന്നു ബിജു ജോര്‍ജ്.

ഇന്ന് രാവിലെയാണ് സംഭവം. കുത്തേറ്റ നിലയില്‍ പെരിഞ്ചില്ല കള്ളുഷാപ്പിന് പുറത്തേയ്ക്ക് വന്ന ബിജു റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. കള്ളുഷാപ്പിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. പ്രതിയെ കുറിച്ച് പോലീസ് വിവരം ലഭിച്ചതായാണ് സൂചന. വൈക്കം പോലീസ് സംഭവസ്ഥലത്ത് എത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Signature-ad

കള്ളുഷാപ്പിനകത്ത് ഉണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണവുമായി മുന്നോട്ടുപോകുകയാണ് പോലീസ്. കത്തി ഉപയോഗിച്ചാണോ അതോ മറ്റു മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ടാണോ ആക്രമിച്ചത് എന്ന കാര്യത്തിലും വ്യക്തത വരാനുണ്ട്.

 

Back to top button
error: