ന്യൂഡൽഹി:ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങിനെതിരെ കുറ്റപത്രവുമായി ഡല്‍ഹി പൊലീസ്.
പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് വിശദാംശമുള്ളത്. പൊലീസന്റെ ആവശ്യപ്രകാരം പ്രതിയെ കോടതി ജൂലൈ 17ന് വിളിച്ചുവരുത്താൻ നോട്ടീസും നല്‍കിയിരുന്നു. ലൈംഗാതിക്രമം, ക്രമിനല്‍ ഭീഷണി, പിന്തുടരല്‍ എന്നിവ ബിജെപി എംപി നടത്തി. 108 സാക്ഷികളില്‍ 15പേര്‍ താരങ്ങളുടെ ആരോപണങ്ങള്‍ ശരിവച്ചു. പരമാവധി അഞ്ചുവര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണിത്.
സാക്ഷികളില്‍ അന്താരാഷ്ട്ര റഫറിമാരും സഹതാരങ്ങളുമടക്കം ഉള്‍പ്പെടും. ആറുതാരങ്ങളും കുറഞ്ഞത് പതിനഞ്ച് തവണയെങ്കിലും ലൈംഗീകാതിക്രമത്തിന് ഇരയായി. ഇത് ശരിവയ്ക്കുന്ന സാക്ഷിമൊഴികളും രേഖകളും കുറ്റപത്രത്തിനൊപ്പം പൊലീസ് സമര്‍പ്പിച്ചു. മാറ്റില്‍ പരിശീലനം നടത്തുകയായിരുന്ന താരത്തെ ഉപദ്രവിച്ചതിന്റെ സാക്ഷികളായി ഭര്‍ത്താവും സഹോദരനുമാണുള്ളത്.
ബലമായി ആലിംഗനം ചെയ്യപ്പെട്ട പെണ്‍കുട്ടിയെ മാതാപിതാക്കളുടെ ഫോണില്‍ വിളിച്ചായിരുന്നു ബ്രിജ്ഭൂഷണിന്റെ പിന്തുടരലും ഭീഷണിയും. താരത്തിന്റെ അമ്മയും സഹതാരങ്ങളും ഇത് സ്ഥിരീകരിച്ചു. കസാക്കിസ്ഥാനില്‍ നിന്ന് തിരിച്ചുവന്ന മകളെ തുടരെ ബ്രിജ്ഭൂഷണ്‍ ഫോണ്‍ ചെയ്തിരുന്നുവെന്നാണ് അമ്മയുടെ മൊഴി.ഫോട്ടോസെഷനിടെ താരം ഉപദ്രവത്തിനിരയായതിന് സാക്ഷി പറഞ്ഞത് റഫഹിയാണ്. റോഹ്തക്, സോനിപത്, ലഖ്നൗ, പട്യാല, കുരുക്ഷേത്ര, ഹിസ്സാര്‍, ഭിവാനി, ചണ്ഡീഗഡ്, ബെല്ലാരി എന്നിവിടങ്ങളിലെത്തിയായിരുന്നു അന്വേഷണ സംഘം സാക്ഷികളെ കണ്ടെതെന്നും കുറ്റപത്രത്തില്‍ വ്യക്തമാക്കി.