NEWSTech

അമ്പോ എന്തൊരു വളര്‍ച്ചാണിത്? ദിവസങ്ങള്‍കൊണ്ട് ‘ത്രഡ്സി’ന് 10 കോടി ഉപഭോക്താക്കള്‍

ന്‍സ്റ്റാഗ്രാമിന്റെ പുതിയ ആപ്ലിക്കേഷനായ ‘ത്രഡ്സില്‍’ ഒരാഴ്ചയ്ക്കുള്ളില്‍ 10 കോടിയിലേറെ ഉപഭോക്താക്കളെത്തി. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ചരിത്രത്തില്‍ ഇത്രവേഗം വളര്‍ച്ചയാര്‍ജ്ജിക്കുന്ന ആദ്യ ആപ്പ് എന്ന റെക്കോര്‍ഡ് ത്രെഡ്സിന് സ്വന്തമായി. നേരത്തെ ചുരുങ്ങിയ സമയം കൊണ്ട് 10 കോടി ഉപഭോക്താക്കള്‍ കടന്ന റെക്കോര്‍ഡ് ചാറ്റ് ജിപിടിയ്ക്ക് ലഭിച്ചിരുന്നു എന്നാല്‍ രണ്ട് മാസമെടുത്താണ് ചാറ്റ് ജിപിടി ഈ നേട്ടം കൈവരിച്ചത്.

‘ട്വിറ്റര്‍ കില്ലര്‍’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ത്രെഡ്സ് കഴിഞ്ഞയാഴ്ചയാണ് 100 രാജ്യങ്ങളില്‍ സേവനം ആരംഭിച്ചത്. പുറത്തിറക്കി ആദ്യ ഏഴ് മണിക്കൂറില്‍ തന്നെ ഒരു കോടി ഉപഭോക്താക്കളെ ത്രെഡ്സിന് ലഭിച്ചിരുന്നു. വെള്ളിയാഴ്ച തന്നെ 7 കോടിയിലേറെ പേര്‍ ത്രെഡ്സില്‍ സൈന്‍അപ്പ് ചെയ്തതായി സക്കര്‍ജബര്‍ഗ് പ്രഖ്യാപിച്ചു.

Signature-ad

ട്വിറ്ററിനെ വെല്ലുവിളിച്ചുകൊണ്ട് അതേ മാതൃകയില്‍ തന്നെയാണ് ത്രെഡ്സ് ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. കിം കര്‍ദാഷിയന്‍, കൈലി ജെന്നര്‍ ഉള്‍പ്പടെയുള്ള വമ്പന്‍ സോഷ്യല്‍ മീഡിയാ സെലിബ്രിട്ടികളും നെറ്റ്ഫ്ളിക്സ്, സ്പോട്ടിഫൈ, ആപ്പിള്‍ ഉള്‍പ്പടെയുള്ള ബ്രാന്‍ഡുകളും ത്രെഡ്സിലെത്തിയിട്ടുണ്ട്.

Back to top button
error: