കളളംപ്പണം വെളിപ്പിക്കല്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെയുള്ള കുറ്റപത്രം തയ്യാറായെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
ഈ മാസം ഇരുപത്തിനാലിന് അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കും. 25,26,27 തീയതികളില്‍ അവധിയായതിനാലാണ് കുറ്റപത്രം ഇരുപത്തിനാലിന് സമര്‍പ്പിക്കുന്നത്.
ശിവശങ്കര്‍ അറസ്റ്റിലായി 60 ദിവസം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് കുറ്റപത്രം സമര്‍പ്പിക്കാനാണ് എന്‍ഫോഴ്സ്മെന്റിന്റെ നീക്കം. ഡിസംബര്‍ ഇരുപത്തിയാറിന് ശിവശങ്കര്‍ അറസ്റ്റിലായിട്ട് അറുപത് ദിവസം തികയുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ 28നായിരുന്നു ചോദ്യംചെയ്യലുകള്‍ക്ക് പിന്നാലെ ശിവശങ്കര്‍ അറസ്റ്റിലായത്.