IndiaNEWS

14 മാസം പ്രായമുള്ള കുഞ്ഞിന്റെ വൃക്ക 58 വയസുള്ള സ്ത്രീയ്ക്ക് മാറ്റിവച്ചു

ഹൈദരാബാദ്:14 മാസം പ്രായമുള്ള  കുഞ്ഞിന്റെ വൃക്ക 58 വയസുള്ള സ്ത്രീയ്ക്ക് മാറ്റിവച്ചു. കഴിഞ്ഞ ഏഴു വര്‍ഷമായി ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്ന സ്ത്രീയ്ക്കാണ് മസ്തിഷ്ക മരണം സംഭവിച്ച കുഞ്ഞിന്റെ വൃക്ക ലഭിച്ചത്.ശസ്ത്രക്രിയ നടത്തിയത് ഹൈദരാബാദിലെ കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ(കിംസ്) സര്‍ജന്‍മാരാണ്.
സ്ത്രീയുടെയും ശിശുവിന്റെയും അവയവങ്ങളുടെ വലിപ്പത്തില്‍ കാര്യമായ വ്യത്യാസമുള്ളതിനാല്‍ അപൂര്‍വ്വമായ ശസ്ത്രക്രിയയാണ് നടത്തിയതെന്ന് വൃക്ക മാറ്റിവയ്ക്കല്‍ നടത്തിയ സംഘത്തെ നയിച്ച ഡോ. ഉമാമഹേശ്വര റാവു വിശദീകരിച്ചു മൂന്ന് വയസ് വരെയാണ് മനുഷ്യ ശരീരത്തില്‍ വൃക്ക വളരുക. ഈ കേസില്‍ മാറ്റി വച്ച വൃക്ക സ്ത്രീയുടെ ശരീരത്തിനുള്ളില്‍ വളരുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Back to top button
error: