KeralaNEWS

മലപ്പുറത്ത് പുഴയില്‍ ചാടി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് കോണ്‍ഗ്രസ്

മലപ്പുറം:  ദാരിദ്ര്യം മൂലം പുഴയില്‍ ചാടി കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിന്റെ കടബാധ്യത ഏറ്റെടുത്ത് കോണ്‍ഗ്രസ്.

മൂന്നു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ ആത്മഹത്യക്ക് ശ്രമിക്കുകയും മുത്തശ്ശിയും ഏഴാം ക്ലാസുകാരിയും മരണപ്പെടുകയും ചെയ്ത നിരാലംബരായ കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ വിദ്യാഭ്യാസ ചെലവുമാണ് കോണ്‍ഗ്രസ് ഏറ്റെടുത്തത്.

അമരമ്ബലം സൗത്തിലെ കുന്നുംപുറത്ത് വീട്ടില്‍ മരണമുഖത്ത് നിന്നും രക്ഷപ്പെട്ടെത്തിയ സന്ധ്യ, മക്കളായ ഏഴാം ക്ലാസുകാരി കെ.വി അനുഷ, ആറാം ക്ലാസുകാരനായ അരുണ്‍ എന്നിവരെ സന്ദര്‍ശിച്ചാണ് കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ കടബാധ്യതയും കുട്ടികളുടെ പഠനചെലവും ഏറ്റെടുക്കാമെന്നറിയിച്ചത്.

Signature-ad

അഞ്ചിന് പുലര്‍ച്ചെ രണ്ടരയോടെയാണ് കുന്നുംപുറത്ത് വീട്ടില്‍ സുശീല (55), മകള്‍ സന്ധ്യ (32) സന്ധ്യയുടെ മക്കളായ ഇരട്ട സഹോദരങ്ങളായ അനുശ്രീ (12), അനുഷ (12), അരുണ്‍ (10) എന്നിവര്‍ കുതിരപ്പുഴയിലെ അമരമ്ബലം സൗത്ത് ശിവക്ഷേത്രക്കടവിലെത്തി പുഴയിൽ ചാടിയത്.

വാടക കൊടുക്കാൻ പോലും പണമില്ലാത്തതും സാമ്ബത്തിക ബാധ്യതകളുമാണ് കുടുംബത്തെ കടുംകൈക്ക് പ്രേരിപ്പിച്ചത്. ഒഴുക്കില്‍പ്പെട്ട അനുഷയും അരുണും രക്ഷപ്പെട്ട് അയല്‍വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് നാട്ടുകാരറിഞ്ഞത് കടവില്‍ നിന്നും രണ്ടര കിലോമീറ്റര്‍ ഒഴുകിപ്പോയ ശേഷം ചെറായി കെട്ടുങ്ങലില്‍ പുഴയുടെ തീരത്തെ ചെടികളില്‍പ്പിടിച്ച്‌ സന്ധ്യയും രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് ഇവരുടെ വീട്ടിലെത്തിയപ്പോഴാണ് ആര്യാടൻ ഷൗക്കത്ത് കുടുംബത്തിന്റെ ദൈന്യതയറിഞ്ഞത്. ഇന്നു ഇവരുടെ വീട്ടിലെത്തി കടബാധ്യതയായ തുക കൈമാറി. രണ്ട് കുട്ടികളുടെ പഠന ചെലവ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും അറിയിച്ചു. അമരമ്ബലം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് കേമ്ബില്‍ രവി, വണ്ടൂര്‍ മണ്ഡലം പ്രസിഡണ്ട് പി മുരളീധരൻ, സി വേണുഗോപാല്‍, വിനയദാസ് മാസ്റ്റര്‍, പി വാസു, കെ എം സുബൈര്‍, കെടി രതീഷ്, കുട്ടിശങ്കരൻ അരിമ്ബ്ര, അജ്മല്‍ സൗത്ത് എന്നിവരും ഷൗക്കത്തിനൊപ്പമുണ്ടായിരുന്നു.
കഴിഞ്ഞ ബുധനാഴ്‌ച്ച പുലര്‍ച്ചെ അമരമ്ബലം സൗത്ത് ക്ഷേത്രക്കടവില്‍ നിന്നുമാണ് കുടുംബത്തിലെ അഞ്ചംഗ സംഘം പുഴയില്‍ ചാടിയത്. അമരമ്ബലം സൗത്തിലെ കൊട്ടാടൻ സുശീല (55),പേരമകള്‍ അനുശ്രീ (12)എന്നിവരുടെ മൃതദേഹങ്ങളാണ് ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവില്‍ ഇന്നു പുഴയില്‍നിന്നും ലഭിച്ചത്. ഇ.ആര്‍.എഫ് നടത്തിയ തെരച്ചിലില്‍ ആണ് അമരമ്ബലംകടവില്‍ നിന്നും താഴെ പാലക്കുണ്ട് തടയണയുടെ താഴെ താളിച്ചംകുണ്ടില്‍ നിന്നും അനുശ്രീയുടെ മൃതദേഹവും ഇവിടെ നിന്നും 500മീറ്റര്‍ മുകളില്‍ നിന്നും സുശീലയുടെ മൃതദേഹവും ലഭിച്ചത്.

Back to top button
error: