ഭുവനേശ്വര്‍: സ്വദേശിയായ യുവാവിന്റെ ബലാത്സംഗ കുറ്റം ഹൈക്കോടതി റദ്ദാക്കുകയും ചെയ്തു. സുഹൃത്തും അഞ്ച് വര്‍ഷമായി ഭര്‍ത്താവുമായി അകന്നുകഴിയുകയുമായിരുന്ന യുവതിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്.
അതേസമയം, ഹര്‍ജിക്കാരനെതിരേയുള്ള വഞ്ചനക്കുറ്റമടക്കമുള്ള മറ്റ് ആരോപണങ്ങള്‍ അന്വേഷണത്തിന് വിടുന്നതായും ജസ്റ്റിസ് ആര്‍ കെ പട്നായിക് ഉത്തരവില്‍ പറഞ്ഞു.
നല്ല ബന്ധത്തിലായിരുന്ന സമയത്ത് നല്‍കിയ വാഗ്ദാനം പിന്നീട് അത് നിറവേറ്റാന്‍ കഴിയാത്തതും, വിവാഹം കഴിക്കുമെന്ന തെറ്റായ വാഗ്ദാനം നല്‍കുമെന്നും തമ്മില്‍ സൂക്ഷ്മമായ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാണിക്കുന്നു.
ആദ്യ കേസില്‍ അത്തരം ലൈംഗിക ബന്ധത്തിന് ക്രിമിനല്‍ ശിക്ഷാ നിയമ 376 വകുപ്പ് പ്രകാരമുള്ള ഒരു കുറ്റകൃത്യം ചെയ്യപ്പെടുന്നില്ല. എന്നാല്‍, രണ്ടാമത്തെ കേസില്‍ ആദ്യം മുതല്‍ തന്നെ അതൊരു വ്യാജവാഗ്ദാനം ആണെന്ന മുന്‍ധാരണയെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ജൂലൈ മൂന്നിനുള്ള ഹൈക്കോടതി ഉത്തരവില്‍ വ്യക്തമാക്കുന്നു.
രണ്ട് വ്യക്തികള്‍ തമ്മില്‍ വിവാഹവാഗ്ദാനത്തിന്റെ പുറത്ത് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് മറ്റ് പല കാരണങ്ങളാല്‍ വിവാഹം നടക്കാതിരിക്കുകയും ചെയ്താല്‍ അതിനെ ബലാത്സംഗമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ സുപ്രീം കോടതിയുടെ വിധിയില്‍ പറയുന്നു.
തുടക്കത്തില്‍ സൗഹൃദത്തോടെ ആരംഭിക്കുകയും ആത്മാര്‍ത്ഥമായി മുന്നോട്ട് പോകുകയും ഒരു ബന്ധത്തില്‍ അവിശ്വാസം ഉണ്ടായാല്‍ പുരുഷ പങ്കാളിയ്ക്ക് മേല്‍ ഒരിക്കലും ബലാത്സംഗ കുറ്റം ആരോപിക്കരുതെന്ന് കേസുമായി ബന്ധപ്പെട്ട് വിധിയില്‍ പറയുന്നു.