FeatureNEWS

മഴക്കാലം; കോഴികളുടെ രോഗങ്ങളും അവയ്ക്കുള്ള പൊടിക്കൈകളും

ഴക്കാലമായാൽ സാധാരണ കോഴികൾക്ക് വരുന്ന അസുഖങ്ങളിൽ ഒന്ന് കോഴികൾ എപ്പോഴും തൂങ്ങി നിൽക്കുന്നതായി കാണപ്പെടുന്നതാണ്.തലയിൽ കുരുപ്പ് വരുക, വലിവുണ്ടാവുക, തുമ്മലും ചീറ്റലും പനിയുമൊക്കെ ഉണ്ടാകുക,തൊണ്ടയിൽ നിന്ന്  കുറുകൽ ശബ്ദം കേൾക്കുക തുടങ്ങിയവയൊക്കെ കോഴികളിൽ മഴക്കാലത്ത് കാണാം. അതിനൊക്കെ വീട്ടിൽ തന്നെ ചെയ്യാവുന്ന ചെറിയ നാടൻ മരുന്നുകൾ ഉണ്ട്.നമ്മുടെ വീട്ടിൽ തന്നെയുള്ള സാധനങ്ങൾ കൊണ്ട് ചെയ്യാവുന്ന ആ മരുന്നുകൾ എന്തൊക്കെയാണെന്ന് നോക്കാം.
ഒരു പിടി വേപ്പിലയെടുക്കുക, കൂടെ ഒരു തുടം വെളുത്തുള്ളി, അര ടീസ്പൂൺ മഞ്ഞൾ പൊടി എന്നിവ എടുക്കുക. അര ടീസ്പൂൺ ഉപ്പും കൂടെ ചേർത്ത് അരയ്ക്കുക. പനിയുണ്ടെങ്കിൽ ഇത്രയും സാധനങ്ങൾക്കൊപ്പം തുളസിയിലയും കൂടെ ചേർക്കുക. ഇതെല്ലാം കൂടെ ചേർത്ത് നല്ല സോഫ്റ്റ് ആയി അരച്ചെടുക്കുക. ഈ അരപ്പു കോഴിയുടെ വായ തുറന്നിട്ട് വച്ചുകൊടുക്കുക. കോഴി ഇറക്കിക്കൊള്ളും. അരപ്പു നല്ല വെള്ളം പോലെ ആകരുത്. കുറുക്ക് പരുവത്തിൽ അരച്ചെടുക്കുക.
അതുപോലെ ചില കോഴികളുടെ പൂവിൽ നിറയെ കുരുപ്പുകൾ വരാറുണ്ട്. അങ്ങനെ വരുകയാണെങ്കിലും ഈ അരപ്പു പൂവിൽ നിറയെ തേച്ചു കൊടുക്കുക. കുരുപ്പുകൾ മാറിക്കൊള്ളും.കോഴികൾക്ക് വെള്ളം കൊടുക്കുമോൾ എപ്പോഴും ഒരു നുള്ളു മഞ്ഞൾപൊടി കൂടി ചേർത്ത് ആ വെള്ളം കൊടുക്കുക. അതുപോലെ കഞ്ഞിവെള്ളം വലിയ കോഴികൾക്കും കുഞ്ഞുങ്ങൾക്കും കൊടുക്കാം.
കൂട്ടിൽ അടച്ചിട്ടു വളർത്തുന്ന കോഴികൾക്ക് എപ്പോഴും പുല്ലു പറിച്ചു കൂട്ടിൽ ഇട്ടു കൊടുക്കണം. തുറന്നിട്ട് വളർത്തുന്ന കോഴികൾ സ്വയം പുല്ലു കൊത്തി തിന്നുകൊള്ളും. എന്നാൽ കൂട്ടിൽ അടച്ചു വളർത്തുന്നവയ്ക്കു നമ്മൾ പുല്ലു കൊടുത്തേ മതിയാകൂ. വാഴയില, പനിക്കൂർക്കയില, തുളസിയില എന്തും കൊടുക്കാം. അതുപോലെ വാഴക്കൂമ്പിന്റെ ഇതൾ കൊത്തിയരിഞ്ഞു കൊടുക്കാം. വാഴപ്പിണ്ടി നുറുക്കി കൊടുക്കാം. അവ നല്ലതുപോലെ കഴിക്കും. അതുപോലെ സവാളയോ ഉള്ളിയോ അരിഞ്ഞിട്ടുകൊടുത്താൽ അവകഴിച്ചുകൊള്ളും.കോഴിക്ക് പനി വരാതെയിരിക്കാൻ ഉള്ളി കഴിപ്പിക്കുന്നതും നല്ലത്.
കോഴികൾ വളർന്നു മുട്ടയിടാറാകുമ്പോഴേക്കും ഭക്ഷണരീതിയിൽ മാറ്റം വരുത്തണം.കോഴിത്തീറ്റയിൽ ചോളപ്പൊടിയൊക്കെ ചേർത്ത് വേണം കൊടുക്കാൻ.അതുപോലെ ഗോതമ്പു കൊടുക്കുകയാണെങ്കിൽ ഒന്ന് മിക്സിയിലിട്ട് പൊടിച്ചതിനു ശേഷം കൊടുക്കുക. കോഴികൾക്ക് ഗോതമ്പു ദഹിക്കാൻ ഇത്തിരി പ്രയാസമാണ്.ചില കോഴികൾ ഇടുന്ന മുട്ടയ്ക്ക് ഒട്ടു കട്ടിയുണ്ടാകില്ല.അല്ലെങ്കിൽ അവയിടുന്ന മുട്ടകൾ സ്വയം കൊത്തി കുടിക്കുന്നതും കാണാം.കോഴികൾക്ക് തന്നെയറിയാം. അവയ്ക്ക്കാൽസ്യത്തിന്റെ കുറവുണ്ടെന്ന്.അതുകൊണ്ടു അവർ സ്വയം എടുക്കുന്ന ചികിൽസയാണ്.രാവിലെയും വൈകിട്ടും ഭക്ഷണത്തിന്റെ ഒപ്പം മുട്ടത്തോട് പൊടിച്ചതും ഒരു സ്പൂൺ വീതം ചേർത്ത് കൊടുക്കുക.
ചോറ് കൊടുക്കുമ്പോൾ നന്നായി വെന്ത ചോറ് കൊടുക്കരുത്.അലപം വേവ് കുറഞ്ഞ ചോറ് കൊടുക്കുക. കൂട് എപ്പോഴും വൃത്തിയാക്കി സൂക്ഷിക്കണം.പനിയും കുറുകലും ഒക്കെ കൂടുകയാണെങ്കിൽ പാരസെറ്റമോൾ പകുതി ഒരല്പം വെള്ളത്തിൽ കലക്കി ഒരു സിറിഞ്ചിൽ എടുത്തു കോഴിയുടെ വായിൽ ഇറ്റിച്ചു കൊടുക്കാം.രാവിലെയും വൈകിട്ടും അങ്ങനെ ചെയ്യാം. ചില കോഴികൾക്ക് നല്ല ഘനം വയ്ക്കുമ്പോൾ അവയ്ക്കു ചിലപ്പോൾ എണീറ്റ് നടക്കാൻ കഴിയാതെ വരും. അവയ്ക്കു വേപ്പിലയും വെളുത്തുള്ളിയും മഞ്ഞളും ഉപ്പും ചേർത്തരച്ച മിശ്രിതം കൊടുക്കുക. കോഴിയുടെ കാലുകൾക്കു ബലം വയ്ക്കുകയും അവ നന്നായി നടക്കുകയും ചെയ്യും.
കോഴികളെ വളർത്താൻ ആഗ്രഹിക്കുന്നവർ എപ്പോഴും നല്ല ഇനം കോഴികളെ വാങ്ങിക്കുക.നല്ല ആരോഗ്യമുള്ള കുഞ്ഞുങ്ങളെ നോക്കി വാങ്ങിക്കുക.ചുറു ചുറുക്കോടെ ഓടി നടക്കുന്ന കോഴികളാണ് ആരോഗ്യമുള്ള കോഴികൾ.അതുപോലെ കരിങ്കോഴികൾ, കാക്കനാടൻ കോഴികൾ ഇവയെ ഒക്കെ നോക്കി വാങ്ങിക്കുക.
 ഗിരിരാജൻ നല്ലകോഴിയിനം ആണ്, നല്ല മുട്ടയും ആണ്. പക്ഷേ കുറച്ചു നാൾ കഴിയുംമ്പോൾ മാംസം കൂടി കോഴികൾ അനങ്ങാൻ വയ്യാത്ത സ്ഥിതി ആകും.നന്നായി മുട്ട ഇടുന്ന ഇനമാണ് ഗിരിരാജൻ.ഒരു സമയം കഴിയുമ്പോൾ ഇറച്ചിക്കോഴിയായി ഉപയോഗിക്കുകയും ചെയ്യാം.

Back to top button
error: