പത്തനംതിട്ട: കനത്തമഴ പെയ്യുന്ന സാഹചര്യത്തിൽ ഇന്ന് (6 ജൂലൈ 2023) ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു.
അംഗൻവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.അതേ സമയം മുൻനിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റം ഉണ്ടാകില്ലെന്ന് കലക്ടർ അറിയിച്ചു.
നേരത്തെ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. കോഴിക്കോട്, കണ്ണൂര്‍, കോട്ടയം, പാലക്കാട്,ഇടുക്കി,തൃശൂര്‍,കാ സര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.