NEWSSports

ഏകദിനത്തിന് പുറകെ ടി20 ടീമിലും ഇടം നേടി മലയാളി താരം സഞ്ജു സാംസൺ

ന്യൂഡൽഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ അടുത്ത മാസം നടക്കുന്ന ടി20 പരമ്ബരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വിരാട് കോലിക്കും വിശ്രമം നല്‍കിയപ്പോള്‍ ഹാര്‍ദ്ദിക് പാണ്ഡ്യ ഒരിക്കല്‍ കൂടി ടി20 ടീമിനെ നയിക്കും.
ഏകദിന ടീമിന് പിന്നാലെ മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമിലും ഇടം നേടിയിട്ടുണ്ട്.വിക്കറ്റ് കീപ്പറായ ഇഷാന്‍ കിഷനൊപ്പം ജിതേഷ് ശര്‍മ ടി20 ടീമിലെത്തുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കല്‍ കൂടി സഞ്ജു സാംസണ് അവസരം നല്‍കാന്‍ അജിത് അഗാര്‍ക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
ഐപിഎല്ലില്‍ തിളങ്ങിയ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലും ഇഷാന്‍ കിഷനും സ്ഥാനം നിലനിര്‍ത്തി. ഹാര്‍ദ്ദിക് പാണ്ഡ്യ ക്യാപ്റ്റനാകുന്ന ടീമില്‍ സൂര്യകുമാര്‍ യാദവാണ് വൈസ് ക്യാപ്റ്റന്‍.

Back to top button
error: