മലപ്പുറം: തൃശൂരിന് പിന്നാലെ മലപ്പുറത്തും വീശിയടിച്ച് മിന്നല്‍ ചുഴലി.കൊണ്ടോട്ടി ഒമാനൂരിലെ കൊടക്കാടാണ് അതിശക്തമായ കാറ്റ് വീശിയത്.
മൂന്നു മിനിട്ടോളം നീണ്ടു നിന്ന മിന്നല്‍ചുഴലിയില്‍ നിരവധി മരങ്ങള്‍ കടപുഴകി വീണു. 15ലേറെ വീടുകള്‍ക്ക് കേടു പറ്റുകയും വൈദ്യുതി ബന്ധം പൂര്‍ണമായും തകരാറിലാകുകയും ചെയ്തു.ആര്‍ക്കും പരിക്കുള്ളതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഇന്ന് രാവിലെ 11 മണിയോടെ തൃശൂര്‍ ചാലക്കുടിയിലും സമീപപ്രദേശങ്ങളിലും വീശിയടിച്ച മിന്നല്‍ചുഴലിയില്‍ വ്യാപക നാശനഷ്ടമുണ്ടായിരുന്നു.നിരവധി മരങ്ങള്‍ കടപുഴകി വീണു.മരങ്ങള്‍ വീണ് വാഹനങ്ങള്‍ തകരുകയും വൈദ്യുതി വിതരണം പൂർണമായും തടസപ്പെടുകയും ചെയ്തിരുന്നു.