KeralaNEWS

അതിശക്തമായ മഴ;പത്തനംതിട്ടയിലും ആലപ്പുഴയിലും റോഡുകളിൽ വെള്ളം കയറിത്തുടങ്ങി

പത്തനംതിട്ട:സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന പ്രവചനത്തിനിടയിൽ പത്തനംതിട്ടയിലും ആലപ്പുഴയിലും വെള്ളപ്പൊക്കം.
പത്തനംതിട്ടയിൽ അരയാഞ്ഞിലിമൺ, കുറുമ്ബന്‍മൂഴി കോസ്വേകള്‍ മുങ്ങി.റാന്നി-വലിയകാവ് റോഡിൽ പുള്ളോലി ജംഗ്ഷനിലും റോഡിൽ വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ ഹരിപ്പാടും കരുവാറ്റയിലും ദേശീയപാത നിര്‍മാണം നടക്കുന്ന ഇടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി.ചേര്‍ത്തല നഗരത്തിന്റെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.
പത്തനംതിട്ട മണിയാര്‍ അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 10 സെ.മീ വീതം ഉയര്‍ത്തി.പത്തനംതിട്ട കലക്ടറേറ്റിലും താലൂക്ക് ഓഫിസുകളിലും പ്രത്യേക കണ്‍ട്രോണ്‍ റൂം തുറന്നു. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍: 04682322515, 8078808915, ടോള്‍ഫ്രീ നമ്ബര്‍: 1077.

 

അതേസമയം തിരുവനന്തപുരം മുതലപ്പൊഴിയില്‍ ശക്തമായ തിരയില്‍ വള്ളം മറിഞ്ഞെങ്കിലും മൂന്നു തൊഴിലാളികള്‍ നീന്തി രക്ഷപ്പെട്ടു.പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ഉയര്‍ന്ന തിരമാലയും കടലാക്രമണവും ഉണ്ടാകുമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പു നല്‍കി.

Back to top button
error: