CrimeNEWS

മദ്യപിക്കാന്‍ പണം നല്‍കിയില്ല; വ്‌ളോഗറുടെ കാര്‍ അടിച്ചുതകര്‍ത്ത്, ക്യാമറ കവര്‍ന്നു

തിരുവനന്തപുരം: മദ്യപിക്കാന്‍ പണം നല്‍കാത്തതിന്റെ പേരില്‍ യൂട്യൂബ് വ്‌ളോഗറുടെ കാര്‍ അടിച്ച് തകര്‍ത്ത്, ക്യാമറ കവര്‍ന്നതായി പരാതി. നെടുമങ്ങാട് സ്വദേശി കാര്‍ത്തിക് മണിക്കുട്ടന്റെ വീടിന് സമീപത്ത് പാര്‍ക്ക് ചെയ്തിരുന്ന കാര്‍ തകര്‍ത്താണ് ക്യാമറ മോഷ്ടിച്ചത്. ശനിയാഴ്ച രാത്രി 12 മണിയോടെ ആയിരുന്നു സംഭവം.

ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാറിന്റെ നാലു ഭാഗത്തെ ഗ്ലാസുകള്‍ തകര്‍ക്കുകയും, കാറിന് അകത്ത് സൂക്ഷിച്ചിരുന്ന രണ്ടര ലക്ഷം രൂപ വിലയുളള ക്യാമറ കവര്‍ന്നെന്നുമാണ് പരാതി. കഴിഞ്ഞ കുറച്ച് നാളുകളായി പട്ടാളം ഷിബു എന്ന് വിളിപ്പേര് ഉള്ള മനോജ് എന്ന ആള്‍ മദ്യപിക്കാന്‍ തന്നെ ഫോണ്‍ വിളിച്ച് പണം ആവശ്യപ്പെടാറുണ്ടെന്നും ഇക്കഴിഞ്ഞ വെള്ളിയാഴ്ചയും രാത്രി ഇതു പോലെ പണം ആവശ്യപ്പെട്ട് വിളിക്കുകയും, പണം നല്‍കാത്തതിനാല്‍ അസഭ്യം പറഞ്ഞെന്നും പരാതിയില്‍ പറയുന്നു.

Signature-ad

തുടര്‍ന്ന് ഇന്നലെ രാത്രി 12 മണിയോടെ നമ്പര്‍ പ്ലേറ്റ് മറച്ച് ബൈക്കില്‍ എത്തിയ 3 അംഗ സംഘം കാര്‍ത്തിക്കിന്റെ വീട്ടുവളപ്പില്‍ കിടന്ന കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. കാറിന്റെ പലഭാഗത്തും സംഘം കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. തുടര്‍ന്ന് വഹനതിനുള്ളില്‍ ഉണ്ടായിരുന്ന ക്യാമറയുമായി ആണ് സംഘം കടന്നത് എന്ന് കാര്‍ത്തിക് പറയുന്നു.

യൂട്യൂബില്‍ ‘ട്രിവിയന്‍ ഫുഡി’ എന്ന ചാനല്‍ വഴി വീഡിയോകള്‍ ഇടുന്ന വ്യക്തിയാണ് കാര്‍ത്തിക്. യൂട്യൂബ് വരുമാനം വഴി വാങ്ങിയ കാര്‍ ആണ് അക്രമികള്‍ അടിച്ചു തകര്‍ത്തത്. വീഡിയോ ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന രണ്ടു ലക്ഷത്തോളം വില വരുന്ന ക്യാമറയാണ് സംഘം മോഷ്ടിച്ചത് എന്ന് കാര്‍ത്തിക് പറയുന്നു.

 

Back to top button
error: