ബംഗളൂരു:മതപരിവര്‍ത്തനവും പശുഹത്യയും തടയുന്ന നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ദക്ഷിണ കന്നടയില്‍ സമാധാനം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ 10 മഠങ്ങളുടെ അധിപതികളായ സന്യാസിമാര്‍.
ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിങ്ങൾ അനുഭവിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് സന്യാസിമാരുടെ സംഘം താക്കീത് നല്കി.
മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിയമം, കന്നുകാലി സംരക്ഷണം-പശുഹത്യ തടയല്‍ നിയമം എന്നിവ പിന്‍വലിക്കുന്നതിനുള്ള തീരുമാനം വേദനിപ്പിച്ചെന്നും സന്യാസിമാർ അഭിപ്രായപ്പെട്ടു.ഹിന്ദു വിരുദ്ധ നീക്കത്തിനെതിരെ കർണാടകയിലെ കോൺഗ്രസ് സർക്കാർ പിൻമാറണമെന്നും ഇവർ ആവശ്യപ്പെട്ടു.
ജൂലായ് 3ന് ചേരുന്ന നിയമസഭാ യോഗത്തില്‍ മതപരിവര്‍ത്തനം തടയല്‍ നിരോധന ബില്ലും പശുഹത്യ തടയല്‍ ബില്ലും ഇല്ലാതാക്കുന്ന പുതിയ ബില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.