IndiaNEWS

ചെട്ടികുളങ്ങരയിലെ ഷെ‍ഡിൽ കിടക്കുന്ന ടൂറിസ്റ്റ് ബസിന് ബിഹാറിലും ബംഗാളിലും പിഴ !!

ആലപ്പുഴ: മാവേലിക്കര ചെട്ടികുളങ്ങരയിലെ ഷെ‍ഡിൽ കിടക്കുന്ന ടൂറിസ്റ്റ് ബസിന് ബിഹാറിലും ബംഗാളിലും പിഴ !!

ചിത്രങ്ങൾ സഹിതം പിഴ അടയ്ക്കാൻ മോട്ടർവാഹന വകുപ്പിന്റെ നോട്ടിസ് വന്നതോടെ ബസുടമ വെട്ടിലായി.കഴിഞ്ഞ ഒരു മാസമായി ബസ് കേരളത്തിനു പുറത്തേക്കു പോയിട്ടില്ലെന്ന് ഉടമ ഉറപ്പിച്ചു പറയുന്ന ബസിനാണ് ബിഹാർ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നു ഗതാഗത നിയമം ലംഘിച്ചതിനും മതിയായ പെർമിറ്റ് ഇല്ലാത്തതിനും പിഴ ചുമത്തിയത്.

കെഎൽ–31എം–7641 നമ്പർ ബസ് കഴിഞ്ഞ 28നു രാവിലെ 7.12നു ബിഹാറിലെ ഭഗൽപൂർ മോട്ടർ വാഹന ഓഫിസ് പരിധിയിലെ ക്യാമറയിൽ കുടുങ്ങിയതിനു 51,000 രൂപ പിഴ അടയ്ക്കണമെന്നു ചൂണ്ടിക്കാട്ടി ആദ്യ നോട്ടിസ് ലഭിച്ചു. അതേ ദിവസം വൈകിട്ട് 4.33നു ബംഗാൾ സിലിഗുരി ഓഫിസ് പരിധിയിൽ ഗതാഗത നിയമം ലംഘിച്ചതിനു 500 രൂപ പിഴ അടയ്ക്കണമെന്നു കാണിച്ചു രണ്ടാമത്തെ നോട്ടിസും ലഭിച്ചു.

Signature-ad

ഇതോടെ എന്തുചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായി ഉടമ. ഇനിയും നോട്ടീസുകൾ വരുമോയെന്ന ആശങ്കയും ഉടമയ്ക്കുണ്ട്. ഇതോടെ ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബസുടമ പോലീസിനും മോട്ടർ വാഹന വകുപ്പിനും പരാതി നൽകി. ഉടമയ്ക്ക് ലഭിച്ച രണ്ടു നോട്ടിസിലും വാഹനം ഓടിച്ച ഡ്രൈവറുടെ പേര് വ്യത്യസ്തമാണ്. വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചു മറ്റേതോ വാഹനം ഇതരസംസ്ഥാനങ്ങളിൽ സർവീസ് നടത്തിയെന്നാണ് ഉടമയുടെ പരാതി.

Back to top button
error: