കോഴഞ്ചേരി: മോഷ്ടാവിനെ പമ്ബയാറ്റിലിട്ട് പോലീസ് പിടികൂടി.ചോറ്റാനിക്കര റെയില്‍വേ സ്റ്റേഷനടുത്തുള്ള ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്നെടുത്ത പണവുമായി കോഴഞ്ചേരിയിലെത്തിയ മോഷ്ടാവിനെയാണ് പമ്ബയാറ്റിലിട്ട് പോലീസ് പിടികൂടിയത്.
ആലപ്പുഴ കുട്ടനാട് തലവടി കാരിക്കുഴി നീരേറ്റുപുറം വാഴയില്‍ വീട്ടില്‍ മാത്തുക്കുട്ടി മത്തായി (വാവച്ചൻ-52) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.ചാക്കില്‍ സൂക്ഷിച്ചിരുന്ന പണം, കോഴഞ്ചേരിയില്‍ ചന്തക്കടവില്‍വെച്ച് കടയില്‍നിന്ന് വാങ്ങിയ ബാഗിലേക്ക് മാറ്റിക്കൊണ്ടിരിക്കുമ്ബോഴാണ് പോലീസ് മാത്തുക്കുട്ടിയെ വളഞ്ഞത്. എന്നാല്‍ ഇയാള്‍ എല്ലാവരേയേും വെട്ടിച്ച് പമ്ബയാറ്റിലേക്ക് ചാടി മറുകരയ്ക്ക് നീന്തുകയായിരുന്നു. റോഡിലൂടെ പോലീസ് മാരാമണ്‍ ഭാഗത്തെ മറുകരയെത്തി കാത്തുനിന്നു.പോലീസിനെ കണ്ട ഇയാൾ ആറ്റിലൂടെ ആറൻമുള ഭാഗത്തേക്ക് പിന്നെയും നീന്താൻ ശ്രമിച്ചതോടെ ആറ്റിൽ ചാടിയ പോലീസ് ഇയാളെ പിന്നാലെ നീന്തിച്ചെന്ന് കീഴ്‌പ്പെടുത്തുകയായിരുന്നു.