കൊല്ലം:കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ മൃതദേഹം മാറിനല്‍കി.കടയ്ക്കല്‍ വാച്ചിക്കോണം സ്വദേശി വാമദേവന്റെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് മാറിനല്‍കിയത്.
വീട്ടിലെത്തിച്ച ശേഷം സംസ്‌ക്കാര ശുശ്രൂഷയ്ക്കായി മൃതദേഹം പുറത്തെടുത്തപ്പോഴാണ് മൃതദേഹം മാറിയത് അറിഞ്ഞത്.
എന്നാല്‍ ബന്ധുക്കളെ കാണിച്ച ശേഷമാണ് മൃതദേഹം കൈമാറിയതെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ധനുജ പറഞ്ഞു. സംഭവത്തില്‍ മോര്‍ച്ചറി ജീവനക്കാരില്‍ നിന്ന് കൂടുതല്‍ വിശദീകരണം തേടുമെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.