കണ്ണൂര്‍: പോലീസ് അന്വേഷണം തുടങ്ങിയതോടെ വ്യാജ ഡോക്ടര്‍ മുങ്ങി. കുറുമാത്തൂര്‍ പഞ്ചായത്തിലെ ആശുപ്രതിയില്‍ ജോലി ചെയ്തിരുന്ന ബാലുശേരി സ്വദേശി മുജീബ് റഹ്‌മാനാണ് മുങ്ങിയത്. എം.ബി.ബി.എസ്, എം.ഡി ബിരുദധാരിയാണെന്ന് അവകാശപ്പെട്ടാണ് ഇയാള്‍ ഇവിടെ ഡോക്ടറായി പ്രാക്ടീസ് ചെയ്തത്.
സംശയം തോന്നി ഐ.എം.എ ഭാരവാഹികള്‍ പരിശോധന നടത്തിയപ്പോഴാണ് രജിസ്റ്റര്‍ നമ്പറില്‍ വേറൊരാളാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് ഐ.എം.എ സെക്രട്ടറി പോലീസില്‍ പരാതി നല്‍കി. തളിപ്പറമ്പ് പോലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാള്‍ മുങ്ങുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ല. പിന്നീട് നല്‍കാമെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നുവെന്ന് പറയുന്നു. ജില്ലയിലെ പല ഭാഗങ്ങളിലും ഇയാള്‍ ഡോക്ടറായി ‘പ്രാക്ടീസ്’ ചെയ്തിട്ടുണ്ടെന്നാണ് വിവരം.