കോട്ടയം: മണിപ്പാലില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി വാഹനാപകടത്തില്‍ മരിച്ചു. കോട്ടയം സ്വദേശിയായ എ ആര് സൂര്യനാരായണനാണ് (26) മരിച്ചത്. മണിപ്പാല്‍ കസ്തൂര്‍ബ മെഡിക്കല്‍ കോളജിലെ എം എസ് വിദ്യാര്‍ഥിയായിരുന്നു സൂര്യനാരായണൻ.
ഇന്ന് പുലര്‍ച്ചെ 12.30ഓടെ കസ്തൂര്‍ബ മെഡിക്കല്‍ കോളജിന് സമീപത്ത് വച്ചാണ് അപകടം സംഭവിച്ചത്. സൂര്യ നാരായണൻ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡിലെ ഡിവൈഡറിലിടിച്ച് മറിഞ്ഞാണ് അപകടം.
ബാങ്ക് ഓഫ് മഹാരാഷട്രയുടെ മാനേജിങ് ഡയറക്ടറും സി ഇ ഒയുമായ കോട്ടയം ആര്‍പ്പൂക്കര ഏറത്ത് (അദ്വൈതം) വീട്ടില്‍ എ എസ് രാജീവിന്റെ മകനാണ്.