IndiaNEWS

പശുമോഷണം; ത്രിപുരയിൽ പൊലീസിന്റെ കണ്‍മുന്നില്‍ പട്ടാപ്പകല്‍ യുവാവിനെ തല്ലിക്കൊന്നു

അഗർത്തല: പശുമോഷണം ആരോപിച്ച് ത്രിപുരയിൽ  പൊലീസിന്റെ കൺമുന്നിൽ പട്ടാപ്പകൽ യുവാവിനെ തല്ലിക്കൊന്നു. നന്ദു സർക്കാർ (30) എന്നയാളെയാണ് ​ഒരു സംഘം ആളുകൾ കെട്ടിയിട്ട് മർദിച്ച് കൊന്നത്. കിഴക്കൻ അഗർത്തല പൊലീസ് സ്റ്റേഷന് കീഴിലുള്ള ബൽദാഖൽ പാലത്തിൽ വ്യാഴാഴ്ച രാവിലെയാണ് സംഭവം.

 

എട്ട് മണിയോടെ നന്ദു സർക്കാരിനെ വീട്ടിൽ നിന്ന് ബലമായി വലിച്ചിറക്കി കൊണ്ടുപോയി പാലത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്ന് സ്ത്രീകളും പുരുഷന്മാരും ചേർന്ന് മുളവടി കൊണ്ട് മർദിച്ചു കൊലപ്പെടുത്തുകയായിരുന്നു.

Signature-ad

ബിഹാറിലെ പട്നയിൽ കഴിഞ്ഞ ദിവസം മരുന്ന് നിർമാണത്തിന് ഉപയോഗിക്കുന്ന കന്നുകാലികളുടെ എല്ലുമായി പോയ മുസ്‍ലിം ട്രക്ക് ഡ്രൈവറെ ബീഫ് കടത്തിയെന്ന് ആരോപിച്ച് ആൾക്കൂട്ടം ത​ല്ലിക്കൊന്നിരുന്നു. മുഹമ്മദ് സഹിറുദ്ദീനാണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാത്രി ബിഹാറിലെ സരൺ ജില്ലയിലാണ് സംഭവമുണ്ടായത്.

Back to top button
error: