പെണ്‍കുട്ടിയുടെ പ്രായപരിധിയിലുള്ളവരുടെ ശാരീരികവും മാനസികവുമായ വികാസം കണക്കിലെടുക്കുമ്ബോള്‍, ലൈംഗികബന്ധത്തെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കാൻ ഹരജിക്കാരനും പെണ്‍കുട്ടിക്കും കഴിവുണ്ടെന്ന് അനുമാനിക്കാമെന്ന് ജസ്റ്റിസ് ഡബ്ല്യു ഡീങ്ദോ വിധിയില്‍ പറഞ്ഞു.
സിആര്‍പിസി 164-ാം വകുപ്പ് പ്രകാരമുള്ള മൊഴിയിലും കോടതിയില്‍ നല്കിയ മൊഴിയിലും തന്റെ കാമുകനാണെന്ന് പെണ്‍കുട്ടി തന്നെ വ്യക്തമായി വെളിപ്പെടുത്തിയതിനാല്‍ വിഷയം ലൈംഗികാതിക്രമമായി കാണാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി.