
പാലാ: ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഭരണങ്ങാനം ഉള്ളനാട് മാരിപ്പുറത്ത് വീട്ടിൽ അജീഷ് അബ്രഹാം (38), ഈരാറ്റുപേട്ട നടക്കൽ ചായിപ്പറമ്പ് വീട്ടിൽ ശിഹാബ് (38) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ ഇരുവരും ചേർന്ന് കഴിഞ്ഞദിവസം രാത്രി പൂവരണിയിലുള്ള കള്ളിവയലിൽ ജോസ് ജോർജിന്റെ റബ്ബർ തോട്ടത്തിൽ ഉള്ള ഷെഡ്ഡിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നു. ഇത് ഉടമസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതറിഞ്ഞ ഇവർ അവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ഉടമയുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവർ ഇരുവരെയും പിടികൂടുകയുമായിരുന്നു. ഇരുവർക്കും ഈരാറ്റുപേട്ട സ്റ്റേഷനിൽ മോഷണ കേസുകൾ നിലവിലുണ്ട്. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ ബിജു കെ തോമസ്, സി.പി.ഓ രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.






