KeralaNEWS

ഇടുക്കയില്‍ പനി ബാധിച്ച്‌ മൂന്നു വയസുകാരൻ മരിച്ചു;മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് 11 പനി മരണങ്ങൾ

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും പനി മരണം. ഇടുക്കയില്‍ പനി ബാധിച്ച്‌ മൂന്നു വയസുകാരൻ മരിച്ചു. തൂക്കുപാലം അണക്കരമെട്ട് മണിയംകോട് രതീഷ് – പ്രീതി ദമ്ബതികളുടെ മകൻ ആദിദേവാണ് മരിച്ചത്.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.

ഇന്ന് പുലര്‍ച്ചെ തൃശൂരില്‍ എട്ടാം ക്ലാസുകാരൻ പനി ബാധിച്ച്‌ മരിച്ചിരുന്നു. കുണ്ടൂര്‍ വീട്ടില്‍ ധനിഷ്ക്കാണ് (13) മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

Signature-ad

 

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ സംസ്ഥാനത്ത് 11 പനി മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: