LIFELife Style

വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഡ്രൈ ഫ്രൂട്ട്സുകളും നട്ട്സുകളും

ണ്ണം കുറയ്ക്കുകയെന്നത് തീര്‍ച്ചയായും നിസാരമായ കാര്യമല്ല. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ചാണ് നാം ശരീരഭാരം സൂക്ഷിക്കേണ്ടത്. എന്നാല്‍ ചിലര്‍ക്ക് ഇതിനൊന്നും ആനുപാതികമല്ലാതെ വലിയ വണ്ണമുണ്ടായിരിക്കും. പലപ്പോഴും ഇത്തരത്തില്‍ വണ്ണം കൂടുന്നത് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

അതുകൊണ്ട് തന്നെ പ്രായത്തിനും ഉയരത്തിനും ആരോഗ്യാവസ്ഥയ്ക്കുമെല്ലാം അനുസരിച്ച് വണ്ണം സൂക്ഷിക്കുന്നതാണ് നല്ലത്. എന്നാലിത് ആദ്യമേ സൂചിപ്പിച്ചത് പോലെ എളുപ്പമല്ല. കൃത്യമായ ഡയറ്റും വര്‍ക്കൗട്ടുമെല്ലാം ഇതിനാവശ്യമാണ്. പല ഭക്ഷണങ്ങളും പൂര്‍ണമായോ ഭാഗികമായോ നാം ഒഴിവാക്കേണ്ടി വരാം. പല ഭക്ഷണങ്ങളും ഡയറ്റിന്‍റെ ഭാഗമായി ഉള്‍പ്പെടുത്തുകയും വേണ്ടിവരാം.

Signature-ad

എന്തായാലും ഇത്തരത്തില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്ക് ഡയറ്റിലുള്‍പ്പെടുത്താവുന്ന ഡ്രൈ ഫ്രൂട്ട്സുകളെയും നട്ട്സുകളെയും കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പലര്‍ക്കും സംശയമാണ്, ഇവയെല്ലാം കഴിച്ചാല്‍ വണ്ണം വയ്ക്കുമോയെന്ന്. അതുകൊണ്ട് തന്നെ ഇവ കഴിക്കാൻ മടിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ മിതമായ അളവിലാണെങ്കില്‍ ഇവയെല്ലാം നിങ്ങള്‍ക്ക് നല്ലതാണ്. അതേസമയം അളവ് കൂടിയാല്‍ പ്രശ്നവുമാണ്.

ബദാം…

മിക്കവര്‍ക്കും കഴിക്കാനിഷ്ടമുള്ളൊരു നട്ട് ആണ് ബദാം. പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് എന്നിവയുടെയെല്ലാം നല്ല സ്രോതസാണ് ബദാം. ഇത് മിതമായ അളവില്‍ കഴിക്കുന്നത് വിശപ്പിനെ ശമിപ്പിക്കുന്നു. അതുകൊണ്ട് തന്നെ മറ്റ് സ്നാക്സ് കഴിക്കുന്നത് ഒഴിവാകുന്നു. ആവശ്യത്തിന് പ്രോട്ടീനും കൊഴുപ്പും കിട്ടുകയും ചെയ്യും. ഇതിലടങ്ങിയിരിക്കുന്ന ഫൈബറാണെങ്കില്‍ ദഹനപ്രവര്‍ത്തനങ്ങളെ എളുപ്പത്തിലാക്കുന്നു. ഈ ഘടകങ്ങളെല്ലാം തന്നെ വണ്ണം കുറയ്ക്കുന്ന ശ്രമങ്ങള്‍ക്ക് ഉപകാരപ്രദമേ ആകുന്നുള്ളൂ.

പതിവായി മിതമായ അളവില്‍ ബദാം കഴിക്കുന്നത് വയര്‍ കുറയ്ക്കാൻ അടക്കം സഹായിക്കുമെന്ന് പഠനങ്ങളും ചൂണ്ടിക്കാട്ടുന്നു.

പിസ്ത…

പലര്‍ക്കും ബദാമിനെക്കാളും ഏറെ കഴിക്കാനിഷ്ടം പിസ്തയാണ്. പിസ്തയും ആരോഗ്യകരമായ കൊഴുപ്പിന്‍റെയും പ്രോട്ടീന്‍റെയും സ്രോതസാണ്. കുറഞ്ഞ കലോറിയും പിസ്തയെ വെയിറ്റ് ലോസ് ഡയറ്റിന് അനുയോജ്യമാക്കുന്നു.

അണ്ടിപ്പരിപ്പ്…

ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ എന്നിവ തന്നെയാണ് അണ്ടിപ്പരിപ്പിന്‍റെയും പ്രത്യേകത. എന്നാലിവ വളരെ മിതമായ അളവിലേ കഴിക്കാവൂ. കാരണം ഇതില്‍ കലോറി കൂടുതലുണ്ട്. മിതമായ അളവിലാണെങ്കില്‍ വണ്ണം കുറയ്ക്കാൻ ശ്രമിക്കുന്നവര്‍ക്കെല്ലാം അനുയോജ്യമായ സ്നാക്ക് ആണിത്.

വാള്‍നട്ട്സ്…

ഒമേഗ-3 ഫാറ്റി ആസിഡിന്‍റെ നല്ലൊരു ഉറവിടമാണ് വാള്‍നട്ട്സ്. ഇവയും വെയിറ്റ് ലോസ് ഡയറ്റിന് ഏറെ അനുയോജ്യമാണ്. കാരണം ഇവ പ്രോട്ടീനിനാലും ഫൈബറിനാലുമെല്ലാം സമ്പന്നമാണ്. വിശപ്പിനെ ശമിപ്പിക്കാനും മറ്റ് സ്നാക്സ് കഴിക്കാതിരിക്കാനുമെല്ലാം ഇവ സഹായിക്കുന്നു.

ഡേറ്റ്സ്…

ഡേറ്റ്സ് അഥവാ ഈന്തപ്പഴവും വെയിറ്റ് ലോസ് ഡയറ്റിലുള്ളവര്‍ക്ക് ഏറെ അനുയോജ്യമായ ഭക്ഷണമാണ്. ദിവസവും രണ്ടോ മൂന്നോ ഈന്തപ്പഴം എന്ന നിലയില്‍ മറ്റ് നട്ട്സിനൊപ്പം കഴിക്കാവുന്നതാണ്. ഒരുപാട് ആരോഗ്യഗുണങ്ങളും ഈന്തപ്പഴത്തിനുണ്ട്. ഇതിലുള്ള പൊട്ടാസ്യം ഹൃദയാരോഗ്യത്തിന് അടക്കം പല കാര്യങ്ങള്‍ക്കും അവശ്യം വേണ്ടുന്ന ഘടകമാണ്.

റൈസിൻസ്…

റൈസിൻസും ഡേറ്റ്സ് പോലെ തന്നെ പതിവായി അല്‍പം കഴിക്കാവുന്ന ഡ്രൈ ഫ്രൂട്ടാണ്. ഇതിലുള്ള ഫൈബര്‍ ദഹനം എളുപ്പത്തിലാക്കുന്നതോടെയാണ് വെയിറ്റ് ലോസിന് അനുയോജ്യമാകുന്നത്. മറ്റ് പല ആരോഗ്യഗുണങ്ങളും റൈസിൻസിനുണ്ട്.

Back to top button
error: