NEWSSocial Media

നീയില്ലാത്ത വീട് പഴയതുപോലെയാകില്ല; ‘മെസി’യുടെ വിയോഗത്തില്‍ മനംനൊന്ത് ജയറാം കുടുംബം

ളര്‍ത്തു മൃഗങ്ങളെ ഒരു കുടുംബാംഗത്തെ പോലെ കാണുന്നവരാണ് അധിക ആളുകളും. അവരുടെ വിയോഗം ചിലര്‍ക്ക് താങ്ങാന്‍ പോലുമാകില്ല. ഇത്തരത്തില്‍ സമാനമായ ദു:ഖം പങ്കുവെച്ചിരിക്കുകയാണ് നടി പാര്‍വതയും മകനും നടനുമായ കാളിദാസ് ജയറാമും. പ്രിയപ്പെട്ട വളര്‍ത്തു നായ മെസ്സിയുടെ വേര്‍പാടിനെ കുറിച്ച് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ വികാരനിര്‍ഭരമായ കുറിപ്പ് പങ്കുവെച്ചു. മെസ്സിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.

”എനിക്ക് വാക്കുകള്‍ കിട്ടുന്നില്ല. 40 ദിവസം പ്രായമുള്ള കുഞ്ഞായാണ് നീ എന്റെ ജീവിതത്തിലേക്ക് വന്നത്. നിന്റെ സ്നേഹം എന്നെ നല്ലൊരു വ്യക്തിയാക്കി മാറ്റി. നിന്റെ വികൃതിയും ദേഷ്യവും ചങ്ങാത്തവുമെല്ലാം എനിക്ക് നഷ്ടമായിരിക്കുന്നു. എന്റെ ഇളയ പുത്രനായി ദൈവം എനിക്കു തന്ന സമ്മാനമായിരുന്നു നീ. നിന്റെ അസാന്നിധ്യം എങ്ങനെ തരണം ചെയ്യുമെന്ന് എനിക്ക് അറിയില്ല. ഇനി ഈ വീട് ഒരിക്കലും പഴയതുപോലെയാകില്ല. നക്ഷത്രങ്ങളില്‍ ഏറ്റവും തിളക്കമുള്ളവനായിരിക്കട്ടെ. എവിടെ ഇരുന്നാലും സന്തോഷവാനായിരിക്കുക. സമാധാനത്തോടെ പോവുക. ഒത്തിരി സ്നേഹത്തോടെ അമ്മ, അപ്പ, കണ്ണന്‍, ചക്കി.” -പാര്‍വതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

Signature-ad

ഒരു സഹോദരനെ നഷ്ടമായതു പോലെ എന്നായിരുന്നു കാളിദാസിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. ”നിങ്ങള്‍ എവിടെ ആയിരുന്നാലും അവിടെ ധാരാളം ഐസ്‌ക്രീമും മധുരപലഹാരങ്ങളും ഉണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ലോകത്തെ ഏറ്റവും സന്തോഷവും സ്നേഹവും കരുതലുമുള്ള നായയായതിന് നന്ദി. അമ്മയും അപ്പയും ചക്കിയും ഞാനും നിന്നെ ഒരുപാട് മിസ് ചെയ്യും” -കാളിദാസ് കുറിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയില്‍ ജയറാമിന്റെ കുടുംബാംഗങ്ങള്‍ ചിത്രങ്ങള്‍ പങ്കുവെയ്ക്കുമ്പോള്‍ പലപ്പോഴും അതിലെല്ലാം മെസ്സിയും ഉള്‍പ്പെടാറുണ്ട്.

 

 

 

Back to top button
error: