KeralaNEWS

ബസ് യാത്രയ്ക്കിടയില്‍ യുവതിയെ അപമാനിക്കാൻ ശ്രമം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

കോട്ടയം: ബസ് യാത്രയ്ക്കിടയില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

കങ്ങഴ ഇടയിരിക്കപ്പുഴ ഭാഗത്ത് നടുക്കേപ്പുരയില്‍ വീട്ടില്‍ ഷിനോയി വര്‍ഗീസ് (40) നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.

 

Signature-ad

ഇന്നലെ രാത്രി 11 മണിയോടെ  തിരുവനന്തപുരത്തുനിന്നും വൈക്കത്തേക്ക് പോവുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിനുള്ളില്‍ വച്ച് ഇയാൾ യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നു.കോട്ടയത്തുവച്ചായിരുന്നു സംഭവം.യുവതിയുടെ പരാതിയെ തുടര്‍ന്ന് കോട്ടയം വെസ്റ്റ് പോലീസാണ്  ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: