KeralaNEWS

റെയിൽവേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുനായ്ക്കളുടെ ശല്യം; യാത്രക്കാർ ഡിവിഷന്‍ റെയില്‍വേ മാനേജർക്ക് പരാതി നല്‍കി 

കോഴിക്കോട്: റെയില്‍വെ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമുകളിലും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായതോടെ യാത്രക്കാർ ഭീതിയിൽ. പ്ലാറ്റ്‌ഫോമിന്റെ അങ്ങിങ്ങായി പതിയിരിക്കുന്ന നായകള്‍ യാത്രക്കാര്‍ക്കു നേരെ കുരച്ചു ചാടുക പതിവാണ്.

തെരുവുനായ ഭീതി സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ നായകളെ നിയന്ത്രിക്കണമെന്ന ആവശ്യവുമായി ട്രെയിന്‍ യാത്രക്കാരുടെ സംഘടനയായ സി.എ.ആര്‍.യു.എ മുഖ്യമന്ത്രി, മന്ത്രിസഭാംഗങ്ങള്‍, ചീഫ് സെക്രട്ടറി, ഡി.ജി.പി, തിരുവനന്തപുരം, പാലക്കാട് ഡിവിഷന്‍ റെയില്‍വേ മാനേജര്‍മാര്‍ എന്നിവര്‍ക്ക് പരാതി നല്‍കി.

Back to top button
error: