പത്തനംതിട്ട: 26 വയസ്സുള്ള യുവതിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ഉപേക്ഷിച്ച കേസില്‍ യുവാവ് അറസ്റ്റിൽ.
തിരുവല്ല കവിയൂര്‍ മുണ്ടിയപ്പള്ളി സ്വദേശി തൈപ്പറമ്ബില്‍ വീട്ടില്‍ ബിബിൻ ചന്ദ്രൻ (34) ആണ് ആറന്മുള പോലീസിന്റെ പിടിയിലായത്.
മല്ലപ്പള്ളി സ്വദേശിയായ ഇരുപത്തിയാറുകാരിയുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡന നിരോധന നിയമ പ്രകാരമയിരുന്നു കേസ് എടുത്തത്.
പെണ്‍കുട്ടിയെ ബിബിൻ രണ്ടുവര്‍ഷം മുമ്ബ് പരിചയപ്പെടുകയും വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പല സ്ഥലങ്ങളിലായി താമസിപ്പിക്കുകയും ഗര്‍ഭിണിയാക്കിയ ശേഷം ഉപേക്ഷിക്കുകയുമായിരുന്നു.പ്രസവശേഷം യുവതിയെയും കുട്ടിയെയും സംരക്ഷിക്കുന്നതിന് പകരം മറ്റൊരു പെണ്‍കുട്ടിയെ വിളിച്ചുകൊണ്ടുവന്ന് കൂടെതാമസിപ്പിക്കുകയും ചെയ്തു. ഇയാളെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.