KeralaNEWS

കേരളത്തിന്റെ തെക്കേ അറ്റം മുതല്‍ വടക്കേ അറ്റം വരെ സഞ്ചരിക്കാൻ വെറും 6 മണിക്കൂർ !!

സംസ്ഥാനത്തിന്റെ രണ്ട് അറ്റത്തെയും ബന്ധിപ്പിച്ചുകൊണ്ട് കാരോട്- തലപ്പാടി ആറ് വരി പാത ഒരുങ്ങുന്നു.പാതയുടെ നിര്‍മ്മാണം ‍പൂര്ത്തിയാകുന്നതോടെ വെറും ആറ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍ഗോഡ് എത്തിച്ചേരാം.
തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന കാരോട് മുതല്‍ വടക്ക് കര്‍ണാടക അതിര്‍ത്തിയായ തലപ്പാടി വരെയാണ് കേരളത്തിലൂടെ ആറ് വരി പാത കടന്നുപോകുന്നത്. ഈ രണ്ട് സ്ഥലങ്ങള്‍ക്കിടയിലുമുളള ആകെ ദൂരം 631.8 കിലോമീറ്ററാണ്. ഇത് യാഥാര്‍ഥ്യമാകുന്നതോടെ സംസ്ഥാനത്തെ അതിവേഗ പാതയായി കാരോട്- തലപ്പാടി ആറ് വരി പാത മാറും.

 ശരാശരി 110-130 കിലോമീറ്റര്‍ വരെ വേഗതയില്‍ പാതയിലൂടെ സഞ്ചരിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണ്.

Back to top button
error: