KeralaNEWS

തിരുവനന്തപുരം തോന്നയ്ക്കലില്‍ പേവിഷബാധയേറ്റ് പശുക്കൾ ചത്തു

തിരുവനന്തപുരം:മംഗലപുരം തോന്നയ്ക്കലില്‍ പേവിഷബാധയേറ്റ് പശു ചത്തു.തോന്നക്കല്‍ കുളങ്ങര വീട്ടില്‍ ജയകുമാരൻ നായരുടെ പശുവാണ് പേ വിഷബാധയേറ്റ് ചത്തത്.
ഈ കഴിഞ്ഞ 16ന് പേ വിഷബാധയേറ്റ് ജയകുമാരൻ നായരുടെ 8 മാസം ഗര്‍ഭിണിയായ പശു ചത്തിരുന്നു.ഇതിന് പിന്നാലെയാണ് രണ്ടാമത്തെ പശുവും പേ വിഷബാധയേറ്റ് ചത്തത്.
പ്രസവിച്ച്‌ 8 ദിവസമായ പശുവാണ് ഇപ്പോള്‍ ചത്തത്.കഴിഞ്ഞ രണ്ട് ദിവമായി പശു പേയുടെ ലക്ഷണങ്ങള്‍ കാണിച്ച്‌ തുടങ്ങിയിരുന്നു.കഴിഞ്ഞ വര്‍ഷത്തെ മംഗലപുരം ഗ്രാമ പഞ്ചായത്തിലെ മികച്ച കര്‍ഷകനുള്ള അവാര്‍ഡ് കിട്ടിയ കര്‍ഷകനാണ് ഒരാഴ്ചയ്ക്കുള്ളില്‍ രണ്ട് പശുക്കളെ നഷ്ടമായത്.പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

Back to top button
error: