തണ്ണിത്തോട് അടവി ഇക്കോ ടൂറിസം കേന്ദ്രം- കോന്നി ആനക്കൂട്- കുംഭാവുരുട്ടി വെള്ളച്ചാട്ടം, അച്ചൻകോവിൽ ക്ഷേത്രം എന്നിവ ഉള്‍പ്പെടുന്നതാണ് ഈ ബജറ്റ് ടൂര്‍.ജൂണ്‍ 28നാണ് യാത്ര.രാവിലെ ആറിന് കൊല്ലത്ത് നിന്ന് പുറപ്പെടും.600 രൂപയാണ് ഒരാള്‍ക്കുള്ള ടിക്കറ്റ് നിരക്ക്. 9747969768, 9496110124 എന്നീ നമ്ബരുകളില്‍ വിളിച്ച് ബുക്ക് ചെയ്യാം.
രാവിലെ ആറ് മണിക്ക് കൊല്ലത്തുനിന്ന് പുറപ്പെട്ട് എട്ടുമണിയോടെ തണ്ണിത്തോട് അടവി ഇക്കോ ടൂറിസം സെന്ററിലെത്തും. കഫേ വനശ്രീയില്‍ പ്രഭാതഭക്ഷണം. അതിനുശേഷം കുട്ടവഞ്ചി സവാരിയും കോന്നി ആനക്കൂട് സന്ദര്‍ശനവും ഉണ്ടായിരിക്കും. ഇതിനുശേഷം കുംഭാവുരുട്ടി വെള്ളച്ചാട്ടത്തിലെത്തി. ഇവിടെ യാത്രികര്‍ക്ക് കുളിക്കാനുള്ള അവസരവും ഉണ്ടായിരിക്കും. അച്ചൻകോവില്‍ ക്ഷേത്രദര്‍ശനവും നടത്തിയശേഷമായിരിക്കും മടക്കയാത്ര.
സംസ്ഥാനത്ത് ആദ്യമായി കുട്ടവഞ്ചി സവാരി ആരംഭിച്ച വിനോദസഞ്ചാരകേന്ദ്രമാണ് അടവി. അച്ചൻകോവില്‍ ആറിന്റെ കൈവഴിയായ കല്ലാറിന്റെ തീരത്താണ് അടവി ഇക്കോ ടൂറിസം സെന്റര്‍. കേരളത്തിലെ അറിയപ്പെടുന്ന മഴക്കാല ടൂറിസം കേന്ദ്രം കൂടിയായ അടവിയിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍നിന്നും ടൂര്‍ പാക്കേജ് ആരംഭിക്കുന്ന കാര്യവും കെഎസ്ആര്‍ടിസിയുടെ പരിഗണനയിലുണ്ട്.