ന്യൂമോണിയ, ബ്രോങ്കൈറ്റിസ്, ടൈഫോയ്ഡ് എന്നിവയും വെള്ളത്തില്‍ കൂടി പകരുന്ന രോഗങ്ങളാണ്.ഗ്യാസ്ട്രോ എന്‍ററയിറ്റിസാണു മറ്റൊരു വില്ലന്‍. കോളിഫോം ഇനത്തില്‍പ്പെട്ട രോഗാണുവാണ് ഇതിനു കാരണക്കാരന്‍.ചീഞ്ഞ പഴങ്ങള്‍, ചീഞ്ഞ മത്സ്യം, അതൊക്കെ കലര്‍ന്ന വെള്ളം, കേടു വന്ന പാല്‍, തൈര് എന്നിവയൊക്കെ രോഗഹേതുക്കളായ ഷീഗില്ലാ രോഗാണുക്കളുടെ സങ്കേതങ്ങളാണ്.
ഗ്യാസ്ട്രോ എന്‍ററയിറ്റിസ് പിടിപെട്ടാല്‍ ശരീരത്തിലെ ജലാംശം വളരെയധികം നഷ്ടപ്പെടും. പലതരം അണുക്കളില്‍ നിന്ന് ഉണ്ടാവുന്നതിനാല്‍ പ്രത്യേകതര പ്രതിരോധ കുത്തിവയ്പ് സാധ്യമല്ല. നഷ്ടപ്പെടുന്ന ജലാംശത്തിനു പകരം ജലം ശരീരത്തിനു നല്‍കിയാല്‍ അപകടം ഒഴിവാക്കാം.
വയറിളക്കവും കോളറയും മഴക്കാലത്തു പിടിപെടാം. ബാക്ടീരിയകളും വൈറസ് ബാധയും ചില ഭക്ഷണ സാധനങ്ങളോടുള്ള അലര്‍ജിയും ഇവയ്ക്കു കാരണമാവാം.കുടിവെള്ളം മോശമായാലും വയറിളക്കം ഉണ്ടാവും.
ശുദ്ധജലം, വ്യക്തിപരമായ ശുചിത്വം എന്നിവയൊക്കെ മഴക്കാലരോഗങ്ങളെ ഒരു പരിധിവരെ അകറ്റി നിര്‍ത്തും. മഴ ആരംഭിച്ചാല്‍ പിന്നെ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം ഉപയോഗിക്കുക.
കുറഞ്ഞത് പത്തുമിനുട്ടെങ്കിലും വെള്ളം വെട്ടിത്തിളക്കണം. രോഗാണുക്കള്‍ പൂര്‍ണമായി നശിക്കാനാണിത്. അതിതുശേഷം വൃത്തിയുള്ള കുപ്പികളിലേക്കോ മറ്റോ മാറ്റുക. ദാഹിക്കുമ്പോള്‍ അതു മാത്രം ഉപയോഗിക്കുന്നത് ശീലമാക്കുക.
ഇനി അല്‍പം വെള്ളം കെട്ടിക്കിടന്നാലോ ബ്ളീച്ചിങ് പൗഡര്‍ വിതറണം. റബര്‍ പാല്‍ ശേഖരിക്കുന്ന ചിരട്ടയിലും വാട്ടര്‍ ടാങ്കിലുമൊക്കെ കൊതുകുകള്‍ മുട്ടയിടാന്‍ സാധ്യതയുണ്ട്. ക്ളോറിന്‍ ഗുളികകള്‍ വാങ്ങിയിട്ടാല്‍ പ്രശ്നം പരിഹരിക്കാം.
കിണറിനും വേണം ശുചിത്വം.മഴ ശക്തമാകുന്നതിനു മുന്‍പ് കിണര്‍ തേകുന്നതാണ് ഉത്തമം. ആഴ്ചയില്‍ ഒരിക്കല്‍ ക്ളോറിന്‍ ചേര്‍ത്താലും അപകടമില്ല. മഴ വെള്ളം ഒരിക്കലും കിണറ്റിലേക്ക് ഒലിച്ചു വീഴരുത്.
അതിലൂടെ സഞ്ചരിക്കുന്ന വെള്ളം. ചെന്ന് ചേരാന്‍ ഒരു കുഴിയും. കുഴിയില്‍ പൊട്ടിയ ഓട്, ഇഷ്ടിക കഷണങ്ങള്‍ എന്നിവ അടുക്കിയ ശേഷം മണല്‍ വിരിക്കുക. വീഴുന്ന വെള്ളം മണ്ണിലേക്ക് അരിച്ചിറങ്ങിക്കൊള്ളും. കൊതുക് പെരുകാതിരിക്കാന്‍ ഉത്തമ മാര്‍ഗമാണിത്.
മാലിന്യങ്ങളാണ് മറ്റൊരു രോഗഹേതു. വേനല്‍ക്കാലത്ത് ഖരമാലിന്യങ്ങള്‍ കുറെയൊക്കെ കത്തിച്ചുകളയാം.